Breaking News

ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം ജില്ലയിൽ 'ജലസുരക്ഷ ദിനം' 113.3 കോടി രൂപയുടെ ജല സംരക്ഷണ പദ്ധതികൾ യാഥാർത്ഥ്യമാകുന്നു

കാസർകോട്: (www.malayoramflash.com)ജില്ലയുടെ  കാര്‍ഷിക മേഖലയ്ക്ക് ആശ്വാസമായി  പുഴകളുടെ പുനരുജ്ജീവന പദ്ധതികളും റബ്ബര്‍ ചെക് ഡാം നിര്‍മ്മാണവും ഉൾപ്പടെ കാസര്‍കോട് വികസന പാക്കേജില്‍  46 ബൃഹത് പദ്ധതികളും ജനുവരി 30 ന് ആരംഭിക്കും.

 14 പദ്ധതികൾ ഉദ്ഘാടനം ചെയ്യും. 32 പദ്ധതികൾ. നിർമാണം ആരംഭിക്കും. ആകെ 113.3 കോടി രൂപയുടെ ജല സംരക്ഷണ പദ്ധതികൾ യാഥാർത്ഥ്യമാകുന്നു കഴിഞ്ഞ രണ്ടു വർഷമായി ജലസുരക്ഷയിലൂടെ ഭക്ഷ്യസുരക്ഷ, ഭക്ഷ്യ സുരക്ഷയിലൂടെ സാമ്പത്തിക സുരക്ഷ സാമ്പത്തിക സുരക്ഷയിലൂടെ സാമൂഹിക സുരക്ഷ എന്ന ലക്ഷ്യത്തോടെ  ജില്ലാ ഭരണ സംവിധാനം നടപ്പാക്കി വരുന്ന സമഗ്രവും ശാസ്ത്രീയവുമായ പദ്ധതികളുടെ ഭാഗമായാണ് ജലസുരക്ഷാ പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. രാജ്യത്ത് ഭൂജലശോഷണത്തിൽ റെഡ് ലിസ്റ്റിലുള്ള കാസർകോട് മഞ്ചേശ്വരം കാറഡുക്ക ബ്ലോക്കുകളിൽ രണ്ടുവർഷത്തിനകം ഭൂജല നിരപ്പ് വർധിപ്പിക്കാൻ പദ്ധതി വഴി സാധിച്ചു. വേനൽ കാലത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങൾ കോടി കണക്കിന് രൂപയുടെ കുടിവെള്ളം ടാങ്കർ ലോറി വഴി വിതരണം ചെയ്യുന്ന സാഹചര്യത്തിനും മാറ്റമുണ്ടായി. ദക്ഷിണേന്ത്യയുടെ ബാംബു ക്യാപിറ്റൽ എന്ന ലക്ഷ്യത്തോടെ മൂന്ന് ലക്ഷം മുളം തൈകൾ നട്ടു പരിപാലിക്കുന്നതും മണ്ണ് - ജലസംരക്ഷണത്തിനായാണ് . ജനകീയമായി നടത്തിയ തടയണ ഉത്സവവും വിജയകരമായി.


 ഉദ്ഘാടനത്തിനൊരുങ്ങി  11.39 കോടി രൂപയുടെ 14 ജലസംരക്ഷണ പദ്ധതികൾ

60 ലക്ഷം രൂപ മുതല്‍ മുടക്കി നിര്‍മ്മിച്ച കാറഡുക്ക മുച്ചിലോട്ട് വി.സി.ബി, 75 ലക്ഷം രൂപ ചെലവഴിച്ച വോര്‍ക്കാടി പൊയ്യ നെക്കള വി.സി.ബി, 55 ലക്ഷം രൂപ മുതല്‍ മുടക്കി പണി പൂര്‍ത്തീകരിച്ച ബെള്ളൂര്‍ മട്ടിക്കേരി പെരുവത്തൊടി വി.സി.ബി, 99.90 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച മഞ്ചേശ്വരം പാപ്പില-മച്ചംപാടി വി.സി.ബി, ഒരു കോടി രൂപ മുതല്‍ മുടക്കി പണി പൂര്‍ത്തീകരിച്ച മുളിയാര്‍ കല്ലുംകണ്ടം വി.സി.ബി, പാണത്തൂര്‍ പുഴയ്ക്ക് കുറുകെ കള്ളാര്‍ പൂക്കയം ചെക്ക് ഡാം, 80 ലക്ഷം രൂപ വകയിരുത്തി നിര്‍മ്മിച്ച പൈവളിഗെ നൂതിലാ പയ്യാര്‍കൊടി വി.സി.ബി, 99  ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച  സ്വര്‍ണ്ണഗിരി തോട് - മംഗല്‍പാടി വയല്‍ വി സി ബി,  99.90 ലക്ഷം രൂപ വകയിരുത്തി നിര്‍മ്മിച്ച ഉദുമ കണ്ണംകുളം വി സി ബി,  80 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ചിറാക്കല്‍ - കരിമ്പിന്‍ചിറ വി സി ബി, 90 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച മടിക്കൈ പൂങ്കാംകുതിര്‍ വി സി ബി, രണ്ട് കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കൊക്കോട് വി സി ബി,  51 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കുറ്റിക്കോല്‍ ഉന്തത്തടുക്കം  വി സി ബി, 50 ലക്ഷം രൂപ മുതല്‍ മുടക്കില്‍  നിര്‍മ്മിച്ച തിമിരി പാലത്തേര വി സി ബി എന്നിവയാണ് ഉദ്ഘാടനത്തിന് സജ്ജമായത്. ജനുവരി 30 ന് പദ്ധതികൾ ഉദ്ഘാടനം ചെയ്യുമെന്ന് റവന്യു മന്ത്രി ഇ  ചന്ദ്രശേഖരൻപറഞ്ഞു.


 പ്രവൃത്തി  ഉദ്ഘാടനം ചെയ്യുന്നത് 20.29 കോടി രൂപയുടെ പദ്ധതികള്‍


50 ലക്ഷം രൂപ വകയിരുത്തി നിര്‍മ്മിക്കുന്ന തൃക്കരിപ്പൂര്‍ മാത്തില്‍ വി സി ബി, 86.5 ലക്ഷം രൂപ വകയിരുത്തി  നിര്‍മ്മിക്കുന്ന കാഞ്ഞങ്ങാട് കാരാട്ടുവയല്‍ ഇറിഗേഷന്‍ സ്‌കീം, 60.40 ലക്ഷം രൂപ വകയിരുത്തി  നിര്‍മ്മിക്കുന്ന കൊടലമൊഗറു നൂജിത്തോട് വി സി ബി, 86.70 ലക്ഷം രൂപ വകയിരുത്തി  നിര്‍മ്മിക്കുന്ന ബളാല്‍ ചൈത്രവാഹിനി തോടിനു  ട്രാക്ടര്‍ വേയോട് കൂടിയ വി സി ബി, 78.80 ലക്ഷം രൂപ വകയിരുത്തി  നിര്‍മ്മിക്കുന്ന ബെള്ളൂര്‍ ബജ സരോളിമൂല തോടിന് ട്രാക്ടര്‍ വേയോട് കൂടിയ വി സി ബി, 1.56 കോടി രൂപ വകയിരുത്തി  നിര്‍മ്മിക്കുന്ന മൊഗ്രാല്‍ പുത്തൂര്‍ മധുവാഹിനി പുഴ കുറുകെ  കോട്ടകുഞ്ചെ അണക്കെട്ട് നവീകരണം,95.88 ലക്ഷം രൂപ വകയിരുത്തി നിര്‍മ്മിക്കുന്ന കുംമ്പാഡജെ പരപ്പ തോടിന് ട്രാക്ടര്‍ വേയോട് കൂടിയ വി സി ബി, 53 ലക്ഷം ചെലവ് രൂപ വകയിരുത്തി  നിര്‍മ്മിക്കുന്ന കാറഡുക്ക കരണി അരിത്തളംതോട് ട്രാക്ടര്‍ വേയോട് കൂടിയ വി സി ബി, 52 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന കിനാനൂര്‍-കരിന്തളം പാമ്പങ്കാനം - കൊട്ടമടൽ ത്തോട് - കുറുമ്പായില്‍ വി സി ബി, 63 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന മധുരകോട്ട്  വി സി ബി,  82 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന മടിക്കൈ പുളിക്കാലിന് കുറുകെ മാനൂരിച്ചാല്‍ വി സി ബി, 62 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന മോനാച്ച വളപ്പ് വി സി ബി, 33.50 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന ചെറുവത്തൂര്‍ കുണ്ടന്റെമാട് - തച്ചിരമാട് വി സി ബി, 37 ലക്ഷം രൂപ ചെലവില്‍ കോയമ്പുറത്ത് ഉപ്പുവെള്ള പ്രതിരോധ തടയണ നിര്‍മ്മാണം പുതുക്കിപ്പണിയല്‍, 18.5. ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന കടിഞ്ഞിമൂലയിലെ ഉപ്പുവെള്ള പ്രതിരോധ തടയണ,  80 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ബേഡഡുക്ക കൊല്ലരംകോടില്‍  ട്രാക്ടര്‍ വേയോട് കൂടിയ വി സി ബി,  60 ലക്ഷം രൂപ ചിലവില്‍  ചെങ്കള സുബ്രഹ്മണ്യ അമ്പലത്തിനടുത്ത് വിയര്‍ ആന്റ്  കനാല്‍ നിര്‍മ്മാണം, 2.60 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന കൊട്ടോടി ചെക്ക് ഡാം, 54 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന അരിയിരുത്തി മുനയന്‍കുന്ന് വി സി ബി, അഞ്ചു കോടി രൂപ ചെലവില്‍ കള്ളാര്‍ പാണത്തൂര്‍ പുഴക്ക് കാപ്പുങ്കരയില്‍ ചെക്ക് ഡാം,  60 ലക്ഷം രൂപ ചിലവില്‍-ഏര്‍പ്പുഴ പിലിക്കോട് വി സി ബി നിര്‍മ്മാണം 


 പുഴകളുടെ പുനരുജ്ജീവന പദ്ധതി


ജലസംരക്ഷണം ഉറപ്പാക്കാന്‍ ജില്ലയിലെ പുഴകളുടെ പുനരുജ്ജീവനവും കാസര്‍കോട് വികസന പാക്കേജിലൂടെ  ലക്ഷ്യമിടുന്നു. 573.4 ലക്ഷം രൂപയുടെ പദ്ധതികൾ . ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള അഞ്ചു പുഴകളുടെ പുനരൂജ്ജീവന പദ്ധതികളാണ് ആരംഭിക്കുന്നത്. 66.5 മൂന്നു ലക്ഷം രൂപ ചിലവില്‍ മഞ്ചേശ്വരം സുറുമ തോട് പുനരുജ്ജീവനം, 2.21 കോടി രൂപ ചെലവില്‍ ശ്രീമല ബേത്തലം  മാലാംകടപ്പ് തോട് പുനരുജ്ജീവനം,  89.4 ലക്ഷം രൂപ ചിലവില്‍ കല്‍മാടി  തോട് പുനരുജ്ജീവനം,1.10 കോടി രൂപ ചിലവില്‍  മാനൂരിചാല്‍ പുനരുജ്ജീവനം, 86.5 ലക്ഷം രൂപ ചെലവില്‍ പനയ്ക്കല്‍ പുഴ തോട് പുനരുജ്ജീവനം എന്നിവയാണ് 30 ന് പ്രവൃത്തി  ഉദ്ഘാടനം നടക്കുന്ന പുഴകളുടെ പുനരുജ്ജീവന പദ്ധതികള്‍ 


 24.28 കോടി രൂപയുടെ റബ്ബര്‍ ചെക് ഡാം നിര്‍മ്മാണം


 ജലശേഖരണത്തിനുള്ള ചെക്ക് ഡാമുകളില്‍ നൂതന മാര്‍ഗമായ റബ്ബര്‍ ചെക്കുഡാമുകള്‍ ജില്ലയില്‍ വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കാസര്‍കോട് വികസന പാക്കേജിന്റെ ഭാഗമായി പുരോഗമിക്കുകയാണ്. ജില്ലയില്‍ അഞ്ചിടങ്ങളിലാണ് റബ്ബര്‍ ചെക്കുഡാമുകള്‍ നിര്‍മ്മിക്കുന്നത്.   62 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന മധുവാഹിനി പുഴയ്ക്ക്  കുറുകെ ഷിരിബാഗിലു മട്ടത്തൂര്‍  റബ്ബര്‍ ചെക്ക് ഡാം, 48 ലക്ഷം രൂപ ചെലവില്‍ മാനടുക്കം എരിഞ്ഞിലം  തോടിന് കുറുകെ തിമ്മഞ്ചാലില്‍ റബ്ബര്‍ ചെക്ക് ഡാം,  26.8 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ആലന്തട്ട നപ്പച്ചാല്‍ റോഡിന് കുറുകെ കാവുംചിറ പോത്തോടനില്‍  കക്കൂറ  വയലില്‍ റബ്ബര്‍ ചെക്ക് ഡാം, 26 ലക്ഷം രൂപ ചെലവില്‍  മാണിയാട്ട് തോടിനു കുറുകെ കാലിക്കടവില്‍ റബ്ബര്‍ ചെക്ക് ഡാം നിര്‍മ്മാണം, 80 ലക്ഷം രൂപ ചെലവില്‍ മഞ്ചേശ്വരം പുഴക്ക് കുറുകെ പാമ്പന്‍കുഴിയില്‍ റബ്ബര്‍ ചെക്ക് ഡാം നിര്‍മ്മാണം എന്നീ പദ്ധതികളാണ് തയ്യാറായിരിക്കുന്നത്. ഇവയുടെ പ്രവര്‍ത്തി ഉദ്ഘാടനവും ജനുവരി 30 ന്  നടക്കും.

 

ജില്ലയുടെ കാര്‍ഷിക -സാമൂഹിക മേഖലകളില്‍ നേട്ടം


ജില്ലയില്‍ 12 നദികളുണ്ടെങ്കിലും വേനല്‍ കാലത്ത് ജല ക്ഷാമം രൂക്ഷമാകുന്ന ജില്ലയുടെ വിവിധ  മേഖലകളില്‍ ആശ്വാസം നല്‍കുന്ന പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നതോടെ കാര്‍ഷിക, സാമൂഹ്യ മേഖലകളിലും വലിയ  മാറ്റങ്ങളുണ്ടാകും.

 വര്‍ഷകാലത്ത് ജല സമൃദ്ധമാകുന്ന 12 നദികളിലെയും തോടുകളിലെയും ജലം കെട്ടി നിര്‍ത്തി ശേഖരിക്കുന്നതോടെ വേനലില്‍ ജലസേചനത്തിനും കുടിവെള്ളത്തിനും ഉപയോഗിക്കാനാകും.  വേനലില്‍ വറ്റുന്ന കുളങ്ങള്‍, കിണറുകള്‍, തണ്ണീര്‍ത്തടങ്ങള്‍ തുടങ്ങിയവയുടെ വീണ്ടെടുപ്പും പദ്ധതികളിലൂടെ സാധ്യമാകുന്നു. വേനലില്‍ വരണ്ടു കിടക്കുന്ന വയലുകളിലും തോട്ടങ്ങളിലും പച്ചപ്പ് നിറയും.  ട്രാക്ടര്‍വേയോട് കൂടിയ വി സി ബികള്‍ ഗതാഗത സൗകര്യമൊരുക്കി രണ്ടു പ്രദേശങ്ങളെ ഒന്നിപ്പിക്കാനും അതുവഴി കാര്‍ഷിക കൂട്ടായ്മകള്‍ ഉണ്ടാകുന്നതിനും ഇടയാക്കുമെന്നും റവന്യു മന്ത്രി പറഞ്ഞു.

No comments