Breaking News

സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ കീഴിൽ വിവിധ തൊഴിൽ പരിശീലന സംരഭങ്ങൾക്ക് തുടക്കം


കാഞ്ഞങ്ങാട്: സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരള കാസർഗോഡ് ജില്ല കാര്യാലയത്തിന് കീഴിൽ വിവിധ സൗജന്യ തൊഴിൽ പരിശീലന കേന്ദ്രം  തുറന്നു പ്രവർത്തനം ആരംഭിച്ചു. തോയമ്മൽ ജില്ല ഓഫിസിലാണ് പി.എസ്.സി.കോച്ചിങ്ങ് സെന്റർ,ടൈലറിങ്ങ് ക്ലാസ്, ഹോമിയോവൈബ്രോണിക് ക്യാമ്പ്,യോഗപരിശീലനം തുടങ്ങിയ സംരഭങ്ങൾക്ക് തുടക്കമിട്ടത്.


കാഞ്ഞങ്ങാട് നഗരസഭ ചെയർ പേഴ്സൺ കെ.വി. സുജാത ഉൽഘാടനം ചെയ്തു. സത്യസായി ഓർഫനേജ് ട്രസ്റ്റ് ജില്ല പ്രസിഡണ്ട് ആർക്കിടെക്റ്റ് കെ.ദാമോദരൻ അദ്ധ്യക്ഷം വഹിച്ചു.നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി.വാർഡ് കൗൺസിലർ ജാനകി കുട്ടി,മുൻ കൗൺസിലർ എം. കുഞ്ഞികൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു.


സായി ട്രസ്റ്റ് ജില്ല സെക്രട്ടറി ഉഷ തോയമ്മൽ സ്വാഗതവും,ഭാസി അട്ടേങ്ങാനം നന്ദിയും പറഞ്ഞു.

No comments