15 വർഷം പഴക്കമുള്ള ഓട്ടോറിക്ഷകൾ ഒഴിവാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യം; ഓട്ടോ ടാക്സി തൊഴിലാളികൾ വെള്ളരിക്കുണ്ട് ആർ.ടി.ഓഫീസ് മാർച്ച് നടത്തി
വെള്ളരിക്കുണ്ട്: 15 വർഷം പഴക്കമുള്ള ഓട്ടോറിക്ഷകൾ ഒഴിവാക്കാൻ എടുത്ത തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് ഓട്ടോ ടാക്സി തൊഴിലാളികൾ ആർ ടി ഓഫീസുകളിലേക്ക് മാർച്ച് നടത്തിയത്.
വെള്ളരിക്കുണ്ട് ടൗൺ പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ചിൽ കോടോംബേളുർ,പനത്തടി മലയോര യൂണിയനുകളും നിലേശ്വരം ഏരിയയിലെ കിനാനൂർ കരിന്തളം പഞ്ചായത്തിലെ തൊഴിലാളികളും പങ്കാളികളായി.
മോട്ടോർ തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. ഉണ്ണിനായർ സമരം ഉദ്ഘാടനം ചെയ്തു. നീലേശ്വരം ഏരിയ വൈസ് പ്രസിഡണ്ട് കെ.ജനാർദ്ദനൻ അധ്യക്ഷനായി. യൂണിയൻ മലയോര മേഖല സെക്രട്ടറി ടി.വി തമ്പാൻ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ടി.ജി ശശിധരൻ സംസാരിച്ചു.

No comments