വായ്പ തിരിച്ചടക്കൽ ബാങ്കുകൾ സാവകാശം നൽകണം. ഇന്ത്യൻ നഴ്സസ് അസോസിയേഷൻ
വിദ്യാഭ്യാസ വായ്പ എടുത്ത നേഴ്സ് മാർക്ക് വായ്പ തിരിച്ചടക്കാൻ സാവകാശം നൽകണമെന്ന് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ. തുച്ഛമായ ശമ്പളത്തിൽ ജോലിയിൽ പ്രവേശിച്ച ഉടൻ തന്നെ വായ്പ തിരിച്ചടക്കണം എന്ന് ബാങ്കുകൾ നിർബന്ധം പിടിക്കുന്നത് ഒഴിവാക്കണമെന്ന് ഐ ൻ എ ദേശീയ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ ആവശ്യപ്പെട്ടു.കാർഷിക വിളകളുടെ വില തകർച്ചയിൽ നട്ടം തിരിയുന്ന കർഷക കുടുംബങ്ങളിൽ നിന്നുമാണ് നേഴ്സ് മാർ ഏറെഎന്നത് വായ്പ തിരിച്ചടവിന് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാങ്കുകൾ നഴ്സ്മാരെ ബുദ്ധിമുട്ടിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്ന് ഐ ൻ എ കേരള ഘടകം പ്രസിഡന്റ് ലിബിൻ തോമസ് പറഞ്ഞു. ഐ ൻ എ നാഷണൽ പ്രസിഡന്റ് ലിജു വേങ്ങൽ, മുഹമ്മദ് ശിഹാബ്, അൻസാരി കോന്നി, അജീഷ് ചാക്കോ,രഞ്ജിത് സ്കറിയ, വിപിൻ സേവിയർ എന്നിവർ സംസാരിച്ചു.
No comments