Breaking News

കാസർഗോഡ് 17-കാരിയെ പീഡിപ്പിച്ചെന്ന് പരാതി; പോലീസുകാരൻ അറസ്റ്റിൽ


കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പോലീസുകാരൻ അറസ്റ്റിൽ. എ.ആർ. ക്യാമ്പിലെ ഉദ്യോഗസ്ഥനായ തിരുവനന്തപുരം സ്വദേശി ഗോഡ് വില്ലാണ് അറസ്റ്റിലായത്.

പ്രഭാതസവാരിക്കിടെ പരിചയപ്പെട്ട 17 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പരാതി ലഭിച്ചതോടെ വനിതാ പോലീസ് സെല്ലിലേക്ക് വിളിച്ചുവരുത്തിയാണ് പോലീസുകാരനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരേ വകുപ്പുതല നടപടിക്കും ശുപാർശ ചെയ്യും.

No comments