Breaking News

കളിക്കുന്നിതിനിടയിൽ അബദ്ധത്തിൽ മൂക്കിൽ മണ്ണെണ്ണ കയറി ഉദുമയിൽ ഒന്നര വയസുകാരൻ മരിച്ചു


ഉദുമ: ഉദുമ എരോലിലെ പ്രവാസി ദാസൻ്റേയും രേണുകയുടേയും ഏകമകൻ ഋതിക് ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് വീട്ടിൽ കളിക്കുന്നതിനിടെ ആയിരുന്നു സംഭവം. അവശനായ കുട്ടിയെ ഉദുമയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനെ തുടർന്ന് മംഗലാപുരം ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും മരണപ്പെട്ടിരുന്നു.

No comments