Breaking News

നീലേശ്വരം പ്രതിഭാ ബികോം94 അലുമിനി അസോസിയേഷൻ ആദര സംഗമം പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ ചേർന്നു

പടന്നക്കാട്: പ്രതിഭാ നീലേശ്വരം ബി കോം 1994  അലുമിനി  അസോസിയേഷൻ കേരള സംഗീതനാടക അക്കാദമി അവാർഡ് ജേതാവായ മടിക്കൈ ഉണ്ണികൃഷ്ണനെ ആദരിച്ചു. ലോകപ്രശസ്ത മെൻറ് ലിസ്റ്റ് ആദി മുഖ്യാതിഥിയായിരുന്നു. അനുമോദന ചടങ്ങ്‌ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്  ശ്രീമതി ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലോകപ്രശസ്ത മെന്റലിസ്റ്റ് ആദി ഉണ്ണിക്കൃഷ്ണൻ മടിക്കൈയെ ആദരിച്ചു. അതോടൊപ്പം വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അലുമിനി കുടുംബാംഗങ്ങളെ  അനുമോദിച്ചു. ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻറ് മുരളീധരൻ അധ്യക്ഷത വഹിച്ചു . വൈസ്‌ പ്രസിഡന്റ്‌ കൃഷ്ണകുമാർ സ്വാഗതവും  ട്രഷറർ ഗിരീഷ് ബിരിക്കുളം നന്ദിയും പറഞ്ഞു. ചടങ്ങിൽ മുഖ്യാതിഥിയായ മെന്റലിസ്റ്റ്‌ ആദിയെ പ്രോഗ്രാം കോഡിനേറ്റർ ഉണ്ണികൃഷ്ണൻ കിനാനൂരും ഉത്ഘാടക ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി ബാലകൃഷ്ണനെ ജോ: സെക്രട്ടറി സതീശൻ കൊളവയലും ഉപഹാരം നൽകി ആദരിച്ചു. എസ്എസ്എൽസി, പ്ലസ്‌ 2, USS,  NMMS തുടങ്ങിയ മറ്റ്‌ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ഓൺലൈൻ കലാപരിപാടികളിലെ വിജയികളെയും ചടങ്ങിൽ അനുമോദിച്ചു. കുടുംബ സംഗമത്തിൽ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പരിപാടി സദസ്സിനെ ആകർഷിച്ചു. പടന്നക്കാട്‌ ബേക്കൽ ക്ലബ്ബിലാണ് പരിപാടി നടന്നത്

No comments