Breaking News

വൺ ഇന്ത്യ വൺ പെൻഷൻ ബളാൽ പഞ്ചായത്ത് തല അംഗത്വ വിതരണ വാഹന പ്രചരണ ജാഥ ഇടത്തോട് നിന്നും പ്രയാണം ആരംഭിച്ചു


വെള്ളരിക്കുണ്ട്: വൺ ഇന്ത്യ വണ്‍ പെൻഷൻ ബളാൽ പഞ്ചായത്തുതല പ്രഥമ യോഗവും അംഗത്വ വിതരണ ഉദ്‌ഘാടനവും ഇടത്തോട് നടന്നു.  ഇടത്തോട് മുതൽ കൊന്നക്കാട് വരെ വാഹന പ്രചരണ ജാഥയും ഇതോടൊപ്പമുണ്ട്.


രാഷ്‌ട്രീയ-ജാതി -മത -വർഗ -വർണ-ലിംഗ ചിന്തകൾക്കതീതമായി നാടിന്റെ നന്മയ്ക്കും പുരോഗതിക്കുമായി പ്രവൃത്തിക്കുന്ന മനുഷ്യ സ്നേഹികളുടെ കൂട്ടായ്മയാണ് വൺ ഇന്ത്യ വൺ പെൻഷൻ കൂട്ടായ്മ.

ജീവിത സായാഹ്നത്തിൽ നമുക്ക് താങ്ങും തണലും ആകത്തക്കവിധം ജീവിക്കാൻ ആവശ്യമായ പ്രതിമാസ പെൻഷൻ ഏറ്റവും ചുരുങ്ങിയത് 10000 രൂപ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയായ OIOP, ഈ ജനകീയ മുന്നേറ്റത്തിന്റെ ബളാൽ പഞ്ചായത്തുതല പ്രഥമ കൂട്ടായ്മയും അംഗത്വ വിതരണ ഉദ്‌ഘാടനവും ശനിയാഴ്ച രാവിലെ  ഇടത്തോട് വച്ച് നടത്തപ്പെട്ടു. OIOP ബളാൽ പഞ്ചായത്തു പ്രസിഡന്റ് ബേബി ചെമ്പരത്തിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം  ജില്ലാ പ്രസിഡന്റ്  മനോജ് പൂച്ചക്കാട് പരിപാടി ഉദ്‌ഘാടനം ചെയ്തു. ബളാൽ പഞ്ചായത്ത് 

അംഗത്വ വിതരണം  ജില്ലാ സെക്രട്ടറി ഗോപിനാഥ് മുതിരക്കാല നിർവ്വഹിച്ചു.  വെസ്റ്റ് എളേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എ.വി സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. 

ബളാൽ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഡൊമിനിക് ജോസഫ്‌ സ്വാഗതം ആശംസിച്ചു.

പനത്തടി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് തമ്പാൻ യാദവ്,  പനത്തടി പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി ഗിരീഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

തുടർന്ന് ഈ ജനകീയ മുന്നേറ്റത്തിന്റെ പ്രചരണ സന്ദേശവുമായി ഇടത്തോട് നിന്ന് ആരംഭിച്ച വാഹന പ്രചരണ ജാഥ ബളാൽ പഞ്ചായത്ത് സിരാ കേന്ദ്രങ്ങളായ പരപ്പ, കനകപ്പള്ളി, കല്ലഞ്ചിറ, ബളാൽ, വെള്ളരിക്കുണ്ട്, പാത്തിക്കര, മാലോം പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു വൈകുന്നേരം 5 മണിക്ക്‌ കൊന്നക്കാട് സമാപിക്കും

No comments