Breaking News

കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് (കെഎസ്കെഎൻടിസി) ജില്ലാ ജനറൽ കൗൺസിൽ യോഗം കാഞ്ഞങ്ങാട് നടന്നു


കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് കെട്ടിട നിർമ്മാണ കോൺഗ്രസ്( കെ.എസ്.കെ.എൻ.ടി.സി.ജില്ല ജനറൽ  കൗൺസിൽ യോഗം കാഞ്ഞങ്ങാട്ട് ശ്രമിക്ഭവനിൽ നടന്നു.

ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ. വി രാഘവൻ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ. പി. ബാലകൃഷ്ണൻ, യൂണിയൻ നേതാക്കളായ പി. ബാലകൃഷ്ണൻ, പി. കുഞ്ഞിക്കണ്ണൻ, ഇ.ടി. രവീന്ദ്രൻ, ടി. അബ്ദുള്ള, രാമകൃഷ്ണൻ ചീമേനി, ടി. ചന്ദ്രശേഖരൻ, എം. വി.  തമ്പാൻ, കൊവ്വൽ  ബാലകൃഷ്ണൻ, കെ ബാബു, ശേഖരൻ മുന്നാട്, കെ. വി. രമേശൻ, വി. വി. ദാമോദരൻ, ടി. വി. രാജീവൻ എന്നിവർ പ്രസംഗിച്ചു

No comments