Breaking News

വെള്ളരിക്കുണ്ട് സെൻ്റ്. ജൂഡ്സ്' 95 പത്താംക്ലാസ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ മഷിത്തണ്ടും മയിൽപ്പീലികളും ഒരിക്കൽക്കൂടി ഒത്തുകൂടി


വെള്ളരിക്കുണ്ട്: സെൻ്റ്. ജൂഡ്സ് ഹയർ സെക്കൻ്ററി സ്ക്കൂൾ 1994-95 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ മഷിത്തണ്ടും മയിൽപ്പീലികളും ഒരിക്കൽക്കൂടി ഒത്തുകൂടി.  ഇവരുടെ നേതൃത്വത്തിൽ മാസങ്ങൾ നീണ്ട പ്രയത്നത്തിലൂടെ  തയ്യാറാക്കിയ സ്മരണിക "മയിൽപ്പീലി" ചടങ്ങിൽ പ്രകാശിതമായി.


വെള്ളരിക്കുണ്ട് മിൽമാ ഹാളിൽ ഒത്തുചേർന്ന പൂർവ്വ വിദ്യാർത്ഥി സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷോബി ജോസഫ് ഉദ്ഘാടനം ചെയ്തു. 

സിനിമാ താരവും പോലീസ് ഓഫീസറുമായ സിബി തോമസ് ജോർജ് തോമസ് മാഷിന് നൽകികൊണ്ട് സ്മരണിക പ്രകാശനം ചെയ്തു. ചടങ്ങിൽ ജോസുകുട്ടി പാലമറ്റം അധ്യക്ഷത വഹിച്ചു. എം.കെ സതീഷ് സ്മരണിക പരിചയപ്പെടുത്തി. രാജീവ് എസ്.കെ സ്വാഗതം പറഞ്ഞു. മനോജ് പി.കെ അനുസ്മരണ പ്രഭാഷണം നടത്തി.

മുൻ അധ്യാപകരായ ആലീസ് ടീച്ചർ, മേരി ടീച്ചർ, അഗസ്റ്റിൻ സാർ, മേരിയമ്മ ടീച്ചർ, ജോർജ് തോമസ് സാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. രാജീവ് എസ്.കെ സ്വാഗതവും ദീപു ജോൺ നന്ദിയും പറഞ്ഞു.

ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണർ ലഭിച്ച സിനീഷ് സിറിയക്കിനെ ചടങ്ങിൽ സിബി തോമസ് അനുമോദിച്ചു. 

രണ്ടര വർഷം മുമ്പ് രൂപീകരിച്ച വെള്ളരിക്കുണ്ട് സെൻ്റ്. ജൂഡ്സ് എച്ച്.എസ്.എസ് 95 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഇതിനോടകം ചെറുതും വലുതുമായ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി മാതൃകാപരമായ പ്രവർത്തനം കാഴ്ച്ച വച്ചിട്ടുണ്ട്.


report: Chandru vellarikkund 9496471939

No comments