പാൻടെക് സുരക്ഷാ പ്രൊജക്ടിൻ്റെ കമ്മ്യൂണിറ്റി ഇവന്റ് "കൂട്ട്" കാഞ്ഞങ്ങാട് നടന്നു
കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്ട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന പാൻടെക് എഫ്. എസ്. ഡബ്ല്യൂ സുരക്ഷ പ്രോജക്റ്റ്, കമ്മ്യൂണിറ്റി കൂട്ടായ്മയായ സഭ എന്നിവയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് കമ്മ്യൂണിറ്റി ഇവന്റ് "കൂട്ട്" സംഘടിപ്പിച്ചു. യോഗത്തിൽ ശാലിനി സ്വാഗതം പറഞ്ഞു. പ്രോജക്റ്റ് മാനേജർ സാമുവൽ വിൻസെന്റ് അധ്യക്ഷത വഹിച്ചു. പ്രോജക്റ്റ് ഡയറക്ടർ കൂക്കാനം റഹ്മാന്‍ പരിപാടി ഉദ്ഘടനം ചെയ്തു. വെള്ളിക്കോത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഷിൽജി. എൻ, പാൻടെക് എക്സിക്യൂട്ടീവ് അംഗം ടി. തമ്പാൻ, പാൻടെക് മൈഗ്രൻറ് സുരക്ഷ പ്രൊജക്റ്റ് മാനേജർ ജോസ്മി എൻ. ജോസ് എന്നിവർ ആശംസ അർപ്പിച്ചു. വെള്ളിക്കോത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫാക്കൽറ്റി ലിന്റ ലൂയിസ് സ്വയം തൊഴിൽ പരിശീലന പരിപാടികൾ പരിചയപ്പെടുത്തി. യോഗത്തിൽ രതി. എസ് നന്ദി പറഞ്ഞു. തുടർന്ന് കമ്മ്യൂണിറ്റി അംഗങ്ങളുടെ വിവിധ പരിപാടികൾ അരങ്ങേറി.
No comments