Breaking News

ബളാൽ പഞ്ചായത്ത് ഇടതുപക്ഷ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി


വെള്ളരിക്കുണ്ട്: ബളാൽ ഗ്രാമ പഞ്ചായത്ത് 4,13 വാർഡുകളിൽ നിന്നും തിരഞ്ഞടുക്കപ്പെട്ട സന്ധ്യ ശിവൻ, വിഷ്ണു, എന്നിവർക്കും കള്ളാർ ജില്ലാ ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോയ്ക്കും എൽ.ഡി.എഫ് ബളാൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഊഷ്മളമായ സ്വീകരണം നടത്തി. ബളാൽ,വെള്ളരിക്കുണ്ട്, എടത്തോട് എന്നിവിടങ്ങളിലാണ് സ്വീകരണ പരിപാടികൾ നടത്തിയത്. വെള്ളരിക്കുണ്ടിൽ നടന്ന സ്വീകരണ പരിപാടിയിൽ ദാമോദരൻ, സണ്ണി മങ്കയം, ചന്ദ്രൻ വിളയിൽ, ബിജു തുളിശേരി തുടങ്ങിയവർ നേതൃത്വം നൽകി.

No comments