ലീഗിൻ്റെ കൊലപാത രാഷ്ട്രീയത്തിനെതിരെ ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് കമ്മറ്റി കാഞ്ഞിരപൊയിലിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു
കാഞ്ഞിരപൊയിൽ: ഔഫ് അബ്ദുൾ റഹ്മാനെ കൊലപെടുത്തിയ ലീഗ് കൊലപാതക രാഷ്ട്രീയത്തിനെതിരെ കാഞ്ഞിരപൊയിലിൽ ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റിയിടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. DYFI സംസ്ഥാന ജോയിന്റ് സെക്രട്ടറി വി വസീഫ് ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡന്റ് ഒ വി പവിത്രൻ അധ്യക്ഷനായി മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശൻ,ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി കെ എം വിനോദ്,സി പി ഐ എം ലോക്കൽ സെക്രട്ടറി എ വി ബാലകൃഷ്ണൻ ,ഡി വൈ എഫ ഐ ജില്ലാ കമ്മിറ്റി അംഗം കെ മണി,എം വി ദീപേഷ്,കെ സനുമോഹൻ,കെ വി അഭിലാഷ്,എം വി രതീഷ്,ടി കെ സുഭാഷ്,ഗിരീഷ് കാരാട്ട് എന്നിവർ സംസാരിച്ചു വി മുകേഷ് സ്വാഗതം പറഞ്ഞു.
No comments