Breaking News

ലൈബ്രറി കൗൺസിലിൻ്റെ ജില്ലാതല വായനാ മത്സരം 24ന് പാലക്കുന്നിൽ


കാഞ്ഞങ്ങാട്: ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വായനാ മത്സരത്തിൻ്റെ ജില്ലാതല മത്സരം ജനുവരി 24 ന് ഞായറാഴ്ച രാവിലെ 11 മണിക്ക് പാലക്കുന്ന് അംബിക സ്കൂളിൽ നടക്കും. യുപി, മുതിർന്നവർ, വനിത വിഭാഗങ്ങൾക്കായാണ് മത്സരം.യു പി വിഭാഗത്തിൽ എട്ടും മുതിർന്നവർ, വനിതാ വിഭാഗങ്ങളിൽ ഒമ്പതും തെരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങളുടെ വായനയെ ആസ്പദമാക്കിയാണ് വായനാമത്സരം ഒരുക്കിയിട്ടുള്ളത്. ഗ്രന്ഥശാല, മേഖലാ തലങ്ങളിൽ ഇതിനു മുന്നോടിയായി മത്സരങ്ങൾ നടന്നിരുന്നു.

No comments