'നിർമ്മാല്യം' ഡോക്യുമെൻ്ററി ചിത്രീകരണം പൂർത്തിയായി
ഇരിയ: പൗരാണിക പ്രൗഢിയും ചരിത്രവും ദേവചൈതന്യവും ഇഴചേർന്ന് കിടക്കുന്ന കാസർകോട് ജില്ലയിലെ പ്രസിദ്ധ ക്ഷേത്രമായ ഇരിയ ഇരിവൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തെക്കുറിച്ചുള്ള ഡോക്യുമെൻ്ററി 'നിർമ്മാല്യം' ചിത്രീകരണം പൂർത്തിയായി.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇരിവൽ പത്മനാഭൻ വാഴുന്നവർ പൂജാകർമ്മങ്ങൾക്ക് ശേഷം സ്വിച്ച്ഓൺ കർമ്മം നിർവ്വഹിച്ച ഡോക്യുമെൻ്ററി ഒറ്റ ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കി.
ഉപേന്ദ്ര കേശവട്രസ്റ്റ് നിർമ്മിക്കുന്ന ഡോക്യുമെൻ്ററിയുടെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് യീബി കാഞ്ഞങ്ങാട്. ഛായാഗ്രഹണം ചന്ദ്രു വെള്ളരിക്കുണ്ട്, ജിഷ ജയരാജാണ് അവതാരക.

No comments