Breaking News

അച്ഛന്റെ മരണം കൊലപാതകം ; മകൻ അറസ്റ്റിൽ


കൊടുങ്ങല്ലൂർ: മകനുമായുണ്ടായ സംഘർഷത്തിനിടയിൽ അച്ഛൻ മരിക്കാനിടയായത് വാരിയെല്ല് തകർന്ന് ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതേത്തുടർന്ന് പോലീസ് കസ്റ്റഡിയിലുള്ള മകന്റെ അറസ്റ്റ് രേഖപ്പെടുത്തി.

എടവിലങ്ങ് പഞ്ചായത്തുകുളം കിഴക്കുവശത്ത് മണ്ണാട്ടറ ശിവരാമൻ (78) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഇതേത്തുടർന്ന് മകൻ സാംജിത്തി(കണ്ണൻ-35)നെ തിങ്കളാഴ്ച രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ നടന്ന മൃതദേഹപരിശോധനയിലാണ് അടിയേറ്റ് വാരിയെല്ല് തകർന്ന് ആന്തരിക രക്തസ്രാവം മൂലമാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയത്. തുടർന്നാണ് കൊടുങ്ങല്ലൂർ പോലീസ് ഇൻസ്പെക്ടർ പി.കെ. പദ്മരാജനും എസ്.ഐ.മാരായ ഇ.ആർ. ബൈജു, അജാസുദ്ദീൻ, എ.എസ്.ഐ. പ്രദീപ് എന്നിവരും ചേർന്ന് സാംജിത്തിനെ അറസ്റ്റ് ചെയ്തത്.

No comments