Breaking News

പരപ്പ ബ്ലോക്കിൽ ന്യൂട്രീഷൻ & പാരന്റിംഗ് ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു


പരപ്പ: വനിതാ ശിശുവികസന വകുപ്പ് പരപ്പ ബ്ലോക്കിൽ ആരംഭിച്ച ന്യൂട്രീഷൻ & പാരൻ്റിംഗ് ക്ലീനിക്ക് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി ഉത്ഘാടനം ചെയ്തു. 

സ്ത്രീകൾ കൗമാരപ്രായക്കാർ, ശിശുക്കൾ,ഗർഭിണികൾ ,മുലയൂട്ടുന്ന അമ്മമാർ , എന്നിവരിലെ പോഷക കുറവ് പരിഹരിക്കുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന സമ്പുഷ്ടകേരള പദ്ധതിയുടെ ഭാഗമായി പരപ്പ ബ്ബോക്ക് പഞ്ചായത്തിൽ ആരംഭിച്ച ന്യൂട്രീഷൻ ക്ലിനിക്ക് മലയോര മേഖലയിലെ  ബ്ലോക്ക്  പരിധിയിലെ  എല്ലാ ഗർഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും, 6 വയസ്സ് വരെയുള്ള കുട്ടികൾക്കും വളരെ യധികം പ്രയോജനകരമായിരിക്കും  എന്ന് ഉത്ഘാടനം ചെയത് കൊണ്ട് പ്രസിഡണ്ട് പറഞ്ഞു ശിശു വികസന പദ്ധതി ഓഫീസർ ശ്രീമതി. ധനലക്ഷ്മി കെ.എം സ്വാഗതം പറഞ്ഞു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഭൂപേഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ മാരായ പി.വി.ചന്ദ്രൻ ,അരുൺ രംഗത്ത് മല ,ഷോബി ജോസഫ്, നാരായണി പി.ഡി, ജോസ് കുത്തിയതോട്ടിൽ, അന്നമ്മ മാത്യൂ,രാജേഷ് എ.വി, രേഖ.സി, രജനികൃഷ്ണൻ പത്മകുമാരി. 

ജോസ് മാവേലിൽ എന്നിവർ ആശംസകൾ പറഞ്ഞു. ന്യൂട്രീഷൻ സുരഭി .കെ ന്യൂട്രീഷൻ & പാരൻ്റിംഗ് പ്രവർത്തനങ്ങൾ വിശദീകരിച്ചു.

എൻ.എൻ.എം. കോ ഓർഡിനേറ്റർ നിഖിൽ. കെ നന്ദിയും പറഞ്ഞു.

No comments