Breaking News

വയോധികൻ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; കൊന്നത് താനെന്ന് മകൻ; ദുരൂഹതയെന്ന് പൊലീസ്

  
കൊല്ലം: മദ്യപിച്ചുള്ള വാക്കുതർക്കത്തിനിടെ വയോധികൻ കൊല്ലപ്പെട്ടു. അഞ്ചൽ കരുകോൺ പുഞ്ചക്കോണം കോളനിയിൽ ചരുവിളവീട്ടിൽ രാജപ്പൻ (60) ആണ് മരിച്ചത്. വീട്ടിൽ ഉണ്ടായ വാക്കുതർക്കത്തെ സംഘർഷത്തിനിടെ അച്ഛനെ തള്ളിയിട്ടുവെന്നും തലയ്ക്കടിയേറ്റ് മരിച്ചുവെന്നുമാണ് മകൻ സതീഷിൻ്റെ മൊഴി. എന്നാൽ പൊലീസ്ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പ്രഥമിക നിഗമനം.

മകൻ സതീഷിനെയും വീട്ടിലുണ്ടായിരുന്ന ബന്ധുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് സംഭവം. സതീഷ് സുഹൃത്തുക്കൾക്കൊപ്പം വീട്ടിൽ ഇരുന്ന് മദ്യപിച്ചിരുന്നു. ഇതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
മ്യതദേഹം കിടന്ന മുറിയിലും സമീപത്തെ അടുക്കളയിലും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. മരിച്ച രാജപ്പൻ്റെ ഭാര്യ വിലാസിനിക്കും തലയിൽ മുറിവേറ്റിട്ടുണ്ട്
മകനെ കൂടാതെ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേരുണ്ടായിരുന്നെന്നും വിലാസിനി മൊഴി നൽകിയിട്ടുണ്ട്. രാജപ്പനും സതീഷും കൂലിപ്പണിക്കാരാണ്. സതീഷിന് മാനസികാസ്വാസ്ഥ്യമുള്ളതായും പൊലീസ് പറയുന്നു സ്ഥിരം വഴക്കു നടക്കുന്ന വീടായതിനാൽ സമീപവാസികൾ ബഹളം കേട്ടങ്കിലും സംഭവസ്ഥലത്തേക്ക് എത്തിയില്ല. അഞ്ചൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

No comments