Breaking News

11 വയസുകാരൻ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; പിതാവിന്റെ മൃതദേഹം കുളത്തിൽ, ഇളയ മകനായി തിരച്ചിൽ




തിരുവനന്തപുരം | നാവായിക്കുളത്ത്11വയസ്സുകാരനെ വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.നാവായിക്കുളത്ത് സഫീറിന്റെ മകന്‍അല്‍ത്താഫാണ്‌കൊല്ലപ്പെട്ടത്. പിതാവ് സഫീറും മറ്റൊരു മകന്‍ അന്‍ഷാദുംകുളത്തില്‍ ചാടി എന്ന സംശയത്തെടുര്‍ന്ന് നടത്തിയ തിരച്ചിലില്‍ പിതാവിന്റെ മൃതദേഹം ലഭിച്ചു. ഇളയ മകന് വേണ്ടിയുള്ളതിരച്ചില്‍ ഫയര്‍ഫോഴ്‌സും പോലീസും തുടരുകയാണ്.

ഇന്ന് രാവിലെ 11 മണിയോടു കൂടിയാണ് സംഭവം. ഓട്ടോ ഡ്രൈവറായ സഫീറുള്ളയുടെ ഓട്ടോയും ചെരുപ്പും ക്ഷേത്രക്കുളത്തിന് സമീപം കണ്ടെത്തി . തുടര്‍ന്ന് കുളത്തില്‍ നടത്തിയ തിരച്ചിലില്‍ സഫീറുള്ളയുടെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് അല്‍ത്താഫിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇളയമകനെയും കുളത്തിലെറിഞ്ഞുവെന്ന സംശയത്തിലാണ് തിരച്ചില്‍ തുടരുന്നത്. സഫീറുള്ള ഭാര്യയുമായി പിണങ്ങിക്കഴിയുകയാണെന്നാണ് അറിയുന്നത്.



No comments