Breaking News

ഔഫ്‌ വധക്കേസ്‌; കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്തി‌


കാഞ്ഞങ്ങാട്: കല്ലൂരാവിയിൽ എസ്‌വൈഎസ്, ഇടത്‌‌ പ്രവർത്തകൻ ഔഫ് അബ്ദുറഹ്മാനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം ക്രൈംബ്രാഞ്ച്‌ കണ്ടെത്തി. 

സംഘർഷം നടന്ന മുണ്ടത്തോടിൽ ‌ഒന്നാം പ്രതി പിഎം ഇർഷാദിനെ തെളിവെടുപ്പിനു കൊണ്ടു വന്നാണ് ആയുധം കണ്ടെത്തിയത്‌. ഇന്ന് വൈകിട്ട്‌ പ്രദേശത്ത്‌ നടത്തിയ തിരച്ചിലിനൊടുവിൽ പുല്ലുകൾക്കിടയിൽ കത്തി വലിച്ചെറിഞ്ഞ നിലയിലായിരുന്നു. 


ഇർഷാദിനെ അറസ്റ്റ് ചെയ്ത ശേഷം, കോടതിയിൽ ഹാജരാക്കും മുമ്പ് 24 മണിക്കൂർ സമയം പോലീസ് കസ്റ്റഡിയിലുണ്ടായിട്ടും ഔഫ് അബ്ദുറഹ്മാനെ കൊലപ്പെടുത്താനുപയോഗിച്ച ആയുധം കണ്ടെത്താൻ കഴിയാത്തത് ആദ്യ അന്വേഷണ സംഘത്തിന്റെ വീഴ്ചയാണെന്ന് കഴിഞ്ഞ ദിവസം കോടതി പറഞ്ഞിരുന്നു. 

ഒന്നാം പ്രതി പിഎം ഇർഷാദ്‌ ജനുവരി 4 വരെ ക്രൈംബ്രാഞ്ച്‌ കസ്റ്റഡിയിലുണ്ടാവും.

No comments