ഭർത്തൃ പീഡനം സഹിക്കാനാതെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ പാണത്തൂർ സ്വദേശിനിയായ യുവതി മരിച്ചു
പാണത്തൂർ: ഭർത്താവിൻ്റെ നിരന്തരമായ പീഡനം സഹിക്കവയ്യാതെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ പാണത്തൂർ കുണ്ടുപ്പള്ളിയിലെ രാജേന്ദ്രൻ്റെ ഭാര്യ ഓമന (32) മരണത്തിന് കീഴടങ്ങി. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഓമന തൻ്റെ ഭർത്താവായ രാജേന്ദ്രൻ്റെ ഉപദ്രവം സഹിക്കാനാകാതെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന ഓമന ഒരു മണിയോടു കൂടിയാണ് മരണത്തിന് കീഴടങ്ങിയത്. ഭർത്താവായ രാജേന്ദ്രൻ ഓമനയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന് ഓമനയുടെ മക്കളും, ബന്ധുക്കളും, അയൽവാസികളും പറയുന്നു.സംഭവം നടന്ന ദിവസവും രാജേന്ദ്രൻ ഓമനയെ ഉപദ്രവിച്ചിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു. നിരന്തരം ഉള്ള ഉപദ്രവത്തിൽ മനം മടുത്താണ് ഓമന ഈയൊരു കൃത്യത്തിന് മുതിർന്നത്.ഓമനയുടെ കുടുബസ്വത്തായി കിട്ടില്ല സ്ഥലത്താണ് ഇവർ താമസിച്ചു വന്നിരുന്നത്. ഭർത്താവിൻ്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ നേരത്തേയും ഓമന ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.പരവനടുക്കം മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ആറാം ക്ലാസ്സിൽ പഠിക്കുന്ന അഞ്ജന, പാണത്തൂർ ഗവ: ഹൈസ്ക്കൂളിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന രഞ്ജൻ എന്നിവർ മക്കളാണ്.ഭർത്തൃ പീഡനം മൂലം ഓമന മരിച്ച സംഭവത്തിൽ രാജേന്ദ്രനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

No comments