പെട്രോളിയം വില വർദ്ധനവിൽ പ്രതിഷേധിച്ചും കർഷക സമരത്തിന് ഐകദാർഢ്യം പ്രഖ്യാപിച്ചും ജനതാദൾ എസ് പ്രതിഷേധ ജ്വാല നടത്തി
പെട്രോൾ, ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ചും കർഷക സമരത്തിന് ഐകദാർഡ്യം പ്രഖ്യാപിച്ചും ജനതാദൾ എസ് തൃക്കരിപ്പൂർ മണ്ം ലം കമ്മിറ്റി പ്രതിഷേധ ജ്വാല നടത്തി.നീലേശ്വരം കോൺവെൻ്റ് ജംഗ്ഷനിൽ നടന്ന പ്രതിഷേധ ജ്വാലയിൽ മണ്ഡലം പ്രസിഡണ്ട് രാജീവൻ പുതുക്കളം അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് പി പി രാജു അരയി, യുവ ജനതാദൾ ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് മാവുങ്കാൽ, ഇ വേണുഗോപാലൻ നായർ , വി വെങ്കിടേഷ് ,എം ഷാജി, ടി വി രവികുമാർ ,വിനോദ് എന്നിവർ പ്രസംഗിച്ചു.

No comments