Breaking News

ദേശീയ വിദ്യാഭ്യാസ നയത്തിനെ പരപ്പയിൽ അധ്യാപകരുടെ പ്രതിരോധ സംഗമം


പരപ്പ: (www.malayoramflash.com) കേന്ദ്ര ഗവൺമെൻ്റ് നടപ്പാക്കുന്ന ദേശിയ വിദ്യാഭ്യാസ നയത്തിനെതിരെ പരപ്പയിൽ അധ്യാപകരുടെ പ്രതിരോധ സംഗമം സംഘടിപ്പിച്ചു. കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( കെ. എസ്. ടി.എ ) ചിറ്റാരിക്കൽ ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിരോധ സംഗമം ഡിവൈഎഫ് ഐ ജില്ലാ സെക്രട്ടറി സി.ജെ സജിത്ത് ഉദ്ഘാടനം ചെയ്തു . കെ.എസ് ടി.എ ജില്ലാ പ്രസിഡൻ്റ് എ ആർ വിജയകുമാർ വിഷയാവതരണം നടത്തി. എ ആർ രാജു , സി.എച്ച് അബ്ദുൾ നാസർ , പി ബാബുരാജ്, പി.എം ശ്രീധരൻ , വി കെ റീന , പി ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. കെ. വസന്തകുമാർ അധ്യക്ഷനായി .എം ബിജു സ്വാഗതവും ഷൈജു സി നന്ദിയും രേഖപ്പെടുത്തി.

No comments