Breaking News

കെ സുധാകരൻ കെപിസിസി പ്രസിഡന്റ് ആയേക്കും; ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു


തിരുവനന്തപുരം: കെ സുധാകരൻ കെപിസിസി പ്രസിഡന്റ് ആയേക്കും. താൽക്കാലികമായി സ്ഥാനമേൽക്കാൻ ഹൈക്കമാൻഡ് നിർദേശിക്കുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി കെ. സുധാകരനെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. അധ്യക്ഷ സ്ഥാനം താൽക്കാലികമാണെങ്കിൽ താല്‍പര്യമില്ലെന്നാണ് സുധാകരന്റെ നിലപാട്. മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തെര‍ഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. പാർട്ടിയെ തെരഞ്ഞെടുപ്പിന് സജ്ജമാക്കാൻ സുധാകരന് കഴിയുമെന്ന വിലയിരുത്തലിലാണ് തീരുമാനം.

No comments