പി ജെ ജോസഫിന്റെ മകന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരത്തിന്
നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ജെ ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫ് മത്സരിച്ചേക്കും. കേരള കോണ്‍ഗ്രസ് മലബാര്‍ മേഖല യോഗത്തില്‍ അപു ജോസഫ് മത്സരിക്കണമെന്ന് ആവശ്യമുയര്‍ന്നു. കോഴിക്കോട് തിരുവമ്പാടി മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ അപു ജോസഫ് നീക്കം തുടങ്ങി.
മുസ്ലിം ലീഗില്‍ നിന്ന് തിരുവമ്പാടി സീറ്റ് ഏറ്റെടുക്കാന്‍ ജോസഫ് ഗ്രൂപ്പ് ശ്രമം തുടങ്ങിയിട്ടുണ്ട്. യൂത്ത് ഫ്രണ്ടും തിരുവമ്പാടി മണ്ഡലം ഏറ്റെടുക്കണമെന്ന നിലപാടിലാണ്. മണ്ഡല മാറ്റം ക്രൈസ്തവ മേഖലയില്‍ സഭാ നേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ വേണ്ടിയെന്നും വിവരം. മുസ്ലിം ലീഗിന് പേരാമ്പ്ര മണ്ഡലം പകരം നല്‍കാനാണ് കേരളാ കോണ്‍ഗ്രസിലെ ആലോചന. സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് താനല്ല പാര്‍ട്ടിയാണ് പറയേണ്ടതെന്ന് അപു ജോസഫ് പറഞ്ഞു.
No comments