Breaking News

ദില്ലിയിലെ കർഷകസമരത്തിൽ മലയോരത്തിൻ്റെ സാന്നിധ്യവും കൊന്നക്കാട് നിന്നും മധു കാട്ടാമ്പള്ളിയും അട്ടേങ്ങാനത്ത് നിന്നും റെനീഷ് കണ്ണാടിപ്പാറയും ദില്ലിയിലേക്ക് യാത്ര തിരിച്ചു


ദില്ലിയിൽ നടക്കുന്ന ഐതിഹാസിക കർഷക സമരത്തിൽ മലയോരത്തിൻ്റെ സാന്നിധ്യമറിയിക്കാൻ രണ്ട് പേർ. കോടോംബേളൂരിൽ നിന്നുള്ള റനീഷ് കണ്ണാടിപ്പാറയും, കുടക് മലനിരകളുടെ മടിത്തൊട്ടിലായ കൊന്നക്കാട് നിന്നും മധു വി കാട്ടാമ്പള്ളിയുമാണ് ഇന്ന് ഡൽഹിയിലേക്ക് യാത്ര തിരിക്കുന്നത്. കൊന്നക്കാട് വച്ച് മധു കാട്ടാമ്പള്ളിക്ക് അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ സ്നേഹ നിർഭരമായ യാത്രയയപ്പു നൽകി. യാത്രയയപ്പു യോഗത്തിൽ കർഷക സംഘം ഏരിയ സിക്രട്ടറി ടി.പി. തമ്പാൻ മധു കാട്ടാമ്പള്ളിനെ ഹാരാർപ്പണം ചെയ്തു.  കെ.ഡി മോഹനൻ പതാക കൈമാറി. മധു കാട്ടാമ്പള്ളിയും റെനീഷ് കണ്ണാടിപ്പാറയും ഇന്ന് 11 മണിക്ക് കാസർഗോഡ് നിന്നും ഡൽഹിയിലെ സമര കേന്ദ്രങ്ങളിലൊന്നായ ഷാജഹാൻപൂരിലേക്ക് യാത്ര തിരിക്കും

No comments