Breaking News

റാണിപുരത്ത് പുൽമേട് തീവച്ച് നശിപ്പിച്ച സംഭവത്തിൽ പ്രതിഷേധം പടരുന്നു. ഡി.വൈ.എഫ്.ഐ റാണിപുരത്ത് പ്രതിഷേധ സംഗമം നടത്തി സംഭവം പുറംലോകത്തെത്തിച്ചത് മലയോരം ഫ്ലാഷ്


പനത്തടി: കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന കാസർഗോഡ് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ  റാണിപുരം , സന്ദർശകരുടെ മനം കവരുന്ന കാഴ്ചകൾ കൊണ്ടും പ്രകൃതിരമണീയത കൊണ്ടും മനസ്സിനെ കുളിരണിയിപ്പിക്കുന്ന കാസർഗോഡ് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. കോവിഡിന്റെ അടച്ച് പൂട്ടലിന് ശേഷം സന്ദർശക നിരക്ക് കുത്തനെ വർദ്ധിപ്പിച്ചിരിക്കുകയാണ് , കൂടാതെ റാണിപുരത്തിന്റെ മനോഹാരിത തകർത്ത് കൊണ്ട് പുൽമേടിന് തീയിട്ട് നശിപ്പിച്ചിരിക്കുകയാണ് , കാട്ട് തീയുടെ പേര് പറഞ്ഞ് കൊണ്ടുള്ള ഈ കാട്ടാളത്തം പ്രതിഷേധകരമാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. സന്ദർശകരുടെ കരളലിയിപ്പിക്കുന്ന ഈ നടപടിയിൽ പ്രതിഷേധിച്ചും സന്ദർശക നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് വിനോദ സഞ്ചാരികളെ ചൂഷണം ചെയ്യുന്നതിലും പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐ പനത്തടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ റാണിപുരത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. സംസ്ഥാനകമ്മിറ്റിയംഗം കെ.സബീഷ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.  ഡിവൈഎഫ്ഐ പനത്തടി ബ്ലോക്ക് സെക്രട്ടറി സുരേഷ് വയമ്പ് സ്വാഗതവും, പ്രസിഡൻ്റ് സുരേഷ്.ബി അധ്യക്ഷതയും വഹിച്ചു. പവിത്രൻ.ടി.വി, സച്ചിൻ ഗോപു എന്നിവർ സംസാരിച്ചു.

No comments