Breaking News

പാണത്തൂർ ബസ് അപകടം; മരണം 7 ആയി മരിച്ചവരിൽ ദമ്പതികളും


കാഞ്ഞങ്ങാട് : പാണത്തൂരിൽ ഞായറാഴ്ച പകൽ പരിയാരത്തിനടുത്ത് വിവാഹ സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറിയ അപകടത്തിൽ മരിച്ചവരിൽ ദമ്പതികളും. സുള്ള്യ സ്വദേശി രവിചന്ദ്രൻ (40 ),ഭാര്യ ജയലക്ഷ്മി ( 39) എന്നിവരാണ് മരിച്ച ദമ്പതികൾ. പുത്തൂർ സ്വദേശി സുമതി (50) വൾനാട് സ്വദേശി രാജേഷ് (46) അർധമൂലയിലെ നാരായണൻ്റെ  മകൻ ശ്രേയസ് (13), ബണ്ട്വാളിലെ ശശിധര പൂജാരി (43), പുത്തൂരിലെ രാജേഷിൻ്റെ മകൻ ആദർശ് (14) എന്നിവരാണ് മരിച്ചത്. ഇതിൽ ശശിധര മംഗളൂരുവിൽ  വെച്ചാണ് മരിച്ചത്. ആദർശിൻ്റെ മൃതദേഹം ജില്ലാ ആശുപത്രിയിലുണ്ട്. മറ്റ് അഞ്ചു പേരുടെ മൃതദേഹം പൂടങ്കല്ല് താലൂക്ക് ആസ്പത്രിയിലുണ്ട്. 31 പേർക്ക് പരിക്കുണ്ട്. സംഭവത്തിൽ റവന്യു വകുപ്പ് മന്ത്രിയും ആരോഗ്യ വകുപ്പ് മന്ത്രിയും ഇടപെട്ട് ജില്ലയിലെ ചികിത്സാ സൗകര്യങ്ങൾ ഉറപ്പ് വരുത്തി.

No comments