Breaking News

പാണത്തൂർ ബസ് അപകടം: ഒരു കുട്ടി ഉൾപ്പടെ മരണം 6 ആയി സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി


പാണത്തൂർ പരിയാരത്ത് വിവാഹ സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു കുട്ടി ഉൾപ്പടെ 6 പേർ മരിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവരെ ചികിത്സിക്കാൻ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച 25 പേരിൽ 8 വരെ പരിയാരം ഗവ. മെഡിക്കൽ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോയി. മരണമടഞ്ഞവർ കർണാടക സ്വദേശികളാണ്

പാണത്തൂർ ബസ് അപകടത്തെ കുറിച്ച് അന്വേഷിക്കാൻ കാഞ്ഞങ്ങാട് സബ് കളക്ടറെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു

No comments