Breaking News

'അതിജീവന കാലത്തെ ആഹ്ളാദക്കൂട്ടം' ബളാലിൽ അഞ്ച് നാൾ നീണ്ട നാട്ടരങ്ങ് ക്യാമ്പിന് ആട്ടവും പാട്ടും നിറഞ്ഞ കൊട്ടിക്കലാശത്തോടെ സമാപനം


വെള്ളരിക്കുണ്ട്: മലയോരമേഖലയിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി സമഗ്ര ശിക്ഷ കേരള , ചിറ്റാരിക്കാൽ ബിആർസി ബളാലിൽ സംഘടിപ്പിച്ച  'അതിജീവനത്തിൻ്റെ ആഹ്ളാദക്കൂട്ടം നാട്ടരങ്ങ് ക്യാമ്പിന് കൊട്ടിക്കലാശത്തോടെ സമാപനം. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്ത പഞ്ചദിന ക്യാമ്പിൽ കുട്ടികളുടെ സമഗ്ര വികാസത്തിനുള്ള ഒട്ടേറെ പ്രോഗ്രാമുകൾ കോർത്തിണക്കിയാണ് നടന്നത്. 

കോവിഡ് കാലത്ത് സ്കൂളിൽ പോകാൻ കഴിയാതെ വീടിനുള്ളിൽ തന്നെ ഇരുന്ന് ഓൺലൈൻ വഴി പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് മാനസികവും ശാരീരികവുമായ  ഊർജ്ജവും നവോന്മേഷവും പകരാൻ നാട്ടരങ്ങ് പോലുള്ള ക്യാമ്പുകൾ കൊണ്ട് സാധിക്കുന്നുണ്ട്.


മലയോര മേഖലയിലെ അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള 30ഓളം കുട്ടികളാണ് അഞ്ചു ദിവസം നീണ്ടു നിന്ന ക്യാമ്പിൽ പങ്കെടുത്തത്.


 പ്രകൃതി നടത്തം, നാട്ടറിവ് പരിചയം, സിനിമാസ്വാദന ക്യാമ്പ്, നിർമ്മാണ കളരി, അമ്പെയ്ത്ത്, എയ്റോബിക്സ് തുടങ്ങി വിവിധ കലാ പ്രകടനങ്ങളോടെയാണ് ക്യാമ്പ് മുന്നോട്ട് പോയത്.  സാനിറ്റൈസർ നിർമ്മാണം, മാസ്ക്ക് നിർമ്മാണം, വിവിധ ലോഷൻ നിർമ്മാണം പട്ടം പറത്തൽ തുടങ്ങി ക്രിയാത്മകമായ ഒട്ടേറെ പ്രവർത്തികളും ക്യാപിൽ നടന്നു.

സമാപന ദിനമായ ശനിയാഴ്ച

സുരേഷ് മുണ്ടമാണിയും സംഘവും അവതരിപ്പിച്ച നാടൻശീലുകളോടെ ക്യാമ്പിന് കൊട്ടിക്കലാശം നടത്തി. കുട്ടികളോടൊപ്പം അധ്യാപകരും പരിശീലകരും മറ്റെല്ലാം മറന്ന് നാടൻ പാട്ടിൻ്റെ താളത്തിൽ നൃത്തം ചവുട്ടി

No comments