Breaking News

ഇടതു മുന്നണിയുടെ വികസന മുന്നേറ്റ യാത്ര ഉപ്പളയിൽ നിന്നും തുടങ്ങി


കാസര്‍കോട് : എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ യാത്രയ്ക്ക് ഇന്ന് മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പളയില്‍  തുടക്കമായി എ വിജയരാഘവന്‍ നയിക്കുന്ന വടക്കന്‍ മേഖലാ യാത്രയാണ് തുടങ്ങുന്നത്. നവകേരള സൃഷ്ടിക്കായി വീണ്ടും എല്‍ഡിഎഫ് എന്നാണ് മുദ്രാവാക്യം.  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 26ന് തൃശൂരിലാണ് സമാപനം. ബിനോയ് വിശ്വം എം പി നയിക്കുന്ന തെക്കന്‍ മേഖലാ ജാഥ ഞായറാഴ്ച്ച എറണാകുളത്ത് നിന്നും ആരംഭിക്കും. 26ന് തിരുവനന്തപുരത്താണ് സമാപനം. വരാൻ പോകുന്ന തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തിൽ നിന്നും യുഡിഎഫും ബി ജെ പിയും നിർജീവമാകുമെന്ന് മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞുവടക്കൻ മേഖലാ ജാഥാംഗങ്ങൾ

എ വിജയരാഘവൻ (ക്യാപ്റ്റൻ), കെ പി രാജേന്ദ്രൻ (സിപിഐ), പി സതീദേവി (സിപിഐ എം), പി ടി ജോസ് (കെസിഎം) , കെ ലോഹ്യ (ജെഡിഎസ്), പി കെ രാജൻ (എൻസിപി), ബാബു ഗോപിനാഥ് (കോൺഗ്രസ് എസ്), കെ പി മോഹനൻ (എൽജെഡി), ജോസ് ചെമ്പേരി (കെസിബി), കാസിം ഇരിക്കൂർ (ഐഎൻഎൽ), ബിനോയ് ജോസഫ് (കേരള കോൺഗ്രസ് സ്കറിയ), എ ജെ ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ്).

No comments