Breaking News

പെട്രോൾ ,ഡീസൽ സംഭരണവും വിതരണവും കേന്ദ്ര സർക്കാർ ഏറ്റെടുക്കണം: ഓട്ടോറിക്ഷ മസ്ദൂർ സംഘ് പന്തം കൊളുത്തി പ്രകടനം നടത്തി

കാഞ്ഞങ്ങാട്: ദിനംപ്രതിയുള്ള പെട്രോൾ ഡീസൽ. വില വർദ്ധനവിൽ പ്രതിഷേധിച്ച് കാസർഗോഡ് ജില്ല ഓട്ടോറിക്ഷ മസ്ദുർ സംഘ് (ബി എം എസ്) കാഞ്ഞങ്ങാട് മുൻസിപ്പിൽ കമ്മിറ്റി പന്തം കൊള്ളുത്തി പ്രകടനം നടത്തി.പുതിയ കോട്ടയിൽ നിന്ന് ആരംഭിച്ച് പ്രകടനം ബസ്സ് സ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു.


പൊട്രോൾ, ഡീസൻ എന്നിവയ്ക്ക് വില നിർണ്ണയിക്കാൻ ഉള്ള അവകാശം കേന്ദ്ര സർക്കാർ ഏറ്റടുക്കണമെന്ന് സമാപനം യോഗം ഉൽഘാടനം ചെയ്ത്‌ ഭാരതീയ മസ്ദുർ സംഘ് ജില്ല ജനറൽ സെക്രട്ടറി ഗോവിന്ദൻ മടിക്കൈ ആവിശ്യപ്പെട്ടു. കേരള സർക്കാർ ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് സബ്സിഡി നിരക്കിൽ പെടോൾ, ഡീസൽ എന്നിവ നൽകാൻ കേരള സർക്കാർ തയ്യാർ ആകണമെന്നും, സെസും ടാക്സും കേരള കേന്ദ്ര സർക്കാറുകൾ കുറക്കണ്ണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു. ബി.സത്യനാഥ് അദ്ധ്യക്ഷത വഹിച്ചു കുഞ്ഞിരാമൻ കാട്ടുകുളങ്ങര സ്വാഗതവും പ്രഭാ ശങ്കർ നന്ദിയും പറഞ്ഞു.


സൂര്യോദയം ബാലകൃഷ്ണൻ,മാധവൻ കേളോത്ത്,ജയൻ അരയി തുടങ്ങിയവർ പന്തം കൊളുത്തി പ്രകടനത്തിന് നേതൃത്വം നൽകി

No comments