ദേശിയ ശാസ്ത്രദിനം; ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ മത്സരങ്ങൾ
കാസർകോട്: സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതിവകുപ്പും ദേശീയ ഹരിത സേനയും ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് സ്കൂൾ കുട്ടികൾക്ക് ഓൺലൈനായി നടത്തുന്ന ജില്ലാതല വീഡിയോ, ഉപന്യാസ, ചിത്രരചനാ മത്സരങ്ങൾ 19-ന് നടക്കും. രാവിലെ 9.45ന് കളക്ടർ ഡോ. ഡി.സജിത്ബാബു ഉദ്ഘാടനം ചെയ്യും.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 കുട്ടികൾക്കാണ് അവസരം. യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പങ്കെടുക്കാം. 18-ന് വൈകീട്ട് അഞ്ചിന് മുൻപായി gopisreenair@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ പേര്, വയസ്സ്, സ്കൂൾ, വീട്, വിലാസങ്ങൾ, ഫോൺ നമ്പർ, ഇ മെയിൽ വിലാസം എന്നിവ അയക്കണം. ഫോൺ: 9446281854.

No comments