Breaking News

ഇരിയ ഇരിവൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തെക്കുറിച്ചുള്ള ഡോക്യുമെൻ്ററി 'നിർമ്മാല്യം' പ്രകാശനം ചെയ്തു

ഇരിയ : പൗരാണിക പ്രൗഢിയും ചരിത്രവും ദേവചൈതന്യവും ഇഴചേർന്ന് കിടക്കുന്ന കാസർകോട് ജില്ലയിലെ പ്രസിദ്ധ ക്ഷേത്രമായ ഇരിയ ഇരിവൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തെക്കുറിച്ച് ഉപേന്ദ്രകേശവ ട്രസ്റ്റ് നിർമ്മിച്ച ഡോക്യുമെൻ്ററി  'നിർമ്മാല്യം' പ്രകാശനം ചെയ്തു.

പുല്ലൂർപെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദാക്ഷൻ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഐ.കെ കേശവതന്ത്രിക്ക് നൽകികൊണ്ട് പ്രകാശന കർമ്മം നിർവ്വഹിച്ചു.


ഇരിവൽ ക്ഷേത്രത്തിൻ്റെ പൗരാണിക ചരിത്രവും പശ്ചാത്തലവും പുതുതലമുറയ്ക്ക് മനസിലാക്കാൻ ഈ ഡോക്യുമെൻ്ററി ഏറെ സഹായകരമാകുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.

ക്ഷേത്ര പരിസരത്ത് നടന്ന പ്രകാശന ചടങ്ങിൽ ബ്രഹ്മശ്രീ ഐ.കെ കേശവതന്ത്രി അധ്യക്ഷത വഹിച്ചു. ഐ.കെ രാമദാസ് വാഴുന്നവർ സ്വാഗതം പറഞ്ഞു.

വാർഡ് മെമ്പർ പി.രജനി ഫോട്ടോ അനാഛാദനം നിർവ്വഹിച്ചു. 

ഡോക്യുമെൻ്ററിയുടെ അണിയറ പ്രവർത്തകരായ സംവിധായകൻ യീബി കാഞ്ഞങ്ങാട്, ക്യാമറാമാൻ ചന്ദ്രുവെള്ളരിക്കുണ്ട്, അവതാരക ജിഷ ജയരാജ് എന്നിവരെ ചടങ്ങിൽ തന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു.

മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിമലകുഞ്ഞിക്കണ്ണൻ, മുൻ പഞ്ചായത്തംഗം വി.സതീശൻ, ശിവരാജ് ഇരിയ, വി.നാരായണൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മാതൃസമിതി പ്രസിഡണ്ട് ദാക്ഷായണി രാഘവൻ ചടങ്ങിൽ നന്ദി പറഞ്ഞു.

No comments