വെള്ളരിക്കുണ്ട് മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടന സജ്ജം
മലയോര ജനതയുടെ ചിരകാലാഭിലാഷമായ വെള്ളരിക്കുണ്ട് മിനി സിവില്‍ സ്റ്റേഷന്‍ ഫെബ്രുവരി രണ്ടാം വാരം നാടിന് സമര്‍പ്പിക്കും. കിഫ്ബി ധനസഹായത്തോടെയുള്ള പദ്ധതിയുടെ ചുമതല സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിനാണ്. 2016-17 ബജറ്റിലാണ് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിന് തുക അനുവദിച്ചത്. മൂന്നു നില കെട്ടിടത്തിന് 3615.78 ചതുരശ്ര മീറ്ററാണ് ആകെ വിസ്തീര്‍ണ്ണം. താഴത്തെ നില പൂര്‍ണ്ണമായും പാര്‍ക്കിങ്ങിനാണ്. ഒന്നാംനിലയില്‍ സപ്ലൈ ഓഫീസ്, ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വ്വേ ഓഫീസ്, ലേബര്‍ ഓഫീസ്, ലീഗല്‍ മെട്രോളജി ഓഫീസ്, വ്യവസായ വികസന ഓഫീസ് എന്നിവയാണ് ഉദ്ദേശിക്കുന്നത്.
രണ്ടാം നിലയിലാണ് താലൂക്ക് ഓഫീസും ഇലക്ഷന്‍ ഓഫീസും റെക്കോര്‍ഡ് മുറിയും. മൂന്നാം നിലയില്‍ ജോയിന്റ് ആര്‍ടി ഓഫീസ്, എംപ്ലോയ്മെന്റ് ഓഫീസ്, പൊതുമരാമത്ത് വകുപ്പ് ഓഫീസ്, മണ്ണ് ജല സംരക്ഷണ ഓഫീസ് എന്നിവ വരും. ഭാവിയില്‍ വരുന്ന ഓഫീസുകള്‍ക്കും ഇവിടെ ഇടമുണ്ടാകും.

No comments