Breaking News

സീറോ പ്രിവലൻസ് സർവ്വേ ; വെളളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രം നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിലെ 12 പേരുടെ രക്തസാമ്പിളുകൾ ശേഖരിച്ചു.


വെള്ളരിക്കുണ്ട്: സമൂഹത്തിലെ കോവിഡ് ബാധയുടെ വ്യാപ്തി തിരിച്ചറിയുന്നതിന് പതിനെട്ടു വയസിന് മുകളിൽ പ്രായമുള്ള വ്യത്യസ്ഥ വിഭാഗത്തിലുള്ള ആളുകളിൽ  സീറോ പ്രിവലൻസ്  സർവ്വേയുടെ രക്ത പരിശോധന നടത്തുന്നു. ഇതിന്റെ ഭാഗമായി വെളളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദത്തിന്റെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ 12 പേരുടെ രക്തസാമ്പിളുകൾ ശേഖരിച്ചു. മെഡിക്കൽ ഓഫീസർ ഡോ.രാജശ്രീ എസ് എസ് , ഹെൽത്ത് ഇൻസ്‌പക്ടർ അജിത്.സി ഫിലിപ്പ്, ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ സുജേഷ് ഒ.ടി , ലാബ് ടെക്നീഷൻമാരായ അഞ്ജു പി എസ് , ഐശ്വര്യ എം എസ് എന്നിവർ നേതൃത്വം നൽകി. സാമ്പിളുകൾ പരിശോധനക്കായി ജില്ലാ ആശുപതിയിലേക്കയച്ചു. പഞ്ചായത്ത് ഓഫീസ്, ആരോഗ്യ സ്ഥാപനങൾ തിരഞ്ഞെടുത്ത വാർഡുകളിലെ കുടംബങ്ങൾ ഇവരുടൊയൊക്കെ സാമ്പിളുകൾ ഇപ്രകാരം വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ശേഖരിക്കുന്നുണ്ട്.

No comments