ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് ബസുടമകൾ പ്രക്ഷോഭത്തിലേക്ക്
ഡീസൽ വില വർദ്ധനവ് കാരണം സാമ്പത്തിക പ്രയാസമനുഭവിക്കുന്ന സ്വകാര്യ ബസുടമകൾ GForm നൽകി സർവീസ് നിർത്തിവെക്കാൻ നിർബന്ധിതമായിരിക്കുകയാണെന്ന് മലപ്പുറം ജില്ലാ ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ലോക്ക് ഡൗണിന് മുമ്പ് 66 രൂപ വിലയുണ്ടായിരുന്ന ഒരു ലിറ്റർ ഡീസലിന് 86 രൂപയായി വർ ദ്ധിച്ചിരിക്കയാണ്.ഡീസലിൻ്റെ വില വർദ്ധനവ് കൊണ്ട് ഓരോ ബസിനും ഒരു ദിവസത്തെ ഡീസൽ ചിലവിൽ മാത്രം 1500 മുതൽ 2500 രൂപ വരെ അധികം വേണ്ടിവരുന്നു
കൊറോണ വ്യാപന ഭയപ്പാട് കാരണം ബസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവാണ് അനുഭവപ്പെടുന്നത്
ഈ സാഹചര്യത്തിൽ ഡീസൽ അടിക്കുന്നതിനോ തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിനോ വരുമാനം ലഭിക്കാതെ ഓരോ ബസുടമകളും G Form നൽകി കൊണ്ട് ബസുകൾ ദിവസേന
സർവീസ് നിർത്തിക്കൊണ്ടിരിക്കുകയാണ്.
കേന്ദ്ര സർക്കാർ എക്സൈസ് നികുതിയിലും കേരള സർക്കാർ വിൽപന നികുതിയിലും കുറവ് വരുത്തിക്കൊണ്ട് ഡീസൽ വിലയിൽ കുറവ് വരുത്തണമെന്ന് സംസ്ഥാന ബസ് ഓപറേറ്റേഴ്സ് ഫെഡറേഷനും ജില്ലാ അസോസിയേഷനുകളും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് പല പ്രാവശ്യങ്ങളിലായി നിവേദനങ്ങൾ നൽകിയിരുന്നുവെങ്കിലും ഇരു സർക്കാരിൻ്റെ ഭാഗത്ത് നിന്നും അനുകൂലമായ തീരുമാനങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല.
2014 വരെ ഒരു ലിറ്റർ ഡീസലിന് പരമാവധി
3 രൂപ 46 പൈസ കേന്ദ്ര എക്സൈസ് നികുതി ഉണ്ടായിരുന്നത് ഇപ്പോൾ 31 രൂപ 83 പൈസയായും ഒരു ലിറ്റർ പെട്രോളിന് 9 രൂപ 20 പൈസ ഉണ്ടായിരുന്നത് 32 രൂപ 98 പൈസയായും കേ ന്ദ്ര സർക്കാർ എക്സൈസ് നികുതി വർദ്ധിപ്പിച്ചിരിക്കുകയാണ്.
പെട്രോളിൻ്റെ അടിസ് സ്ഥാനവില 31 രൂപയും ഡീസലിൻ്റെ അടിസ്ഥാന വില 33 രൂപയും ആണെന്നിരിക്കെയാണ് ഇപ്പോൾ ഡിസലിന് 86 രൂപയും പെട്രോളിന് 92 രൂപയും നൽകേണ്ടി വരുന്നത്.
കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളും വർദ്ധിപ്പിക്കുന്നതിനനുസരിച്ച് പെട്രോളിന് വർദ്ധിപ്പിച്ച തുകയുടെ
30.8 ശതമാനവും ഡിസലിനു 22.76 ശതമാനവും സംസ്ഥാന സർക്കാരിന് വിൽപന നികുതിയിലും അധികം വർദ്ധനവ് ലഭിച്ചു കൊണ്ടിരിക്കുന്നു.
നിലവിലെ കേന്ദ്ര സർക്കാർ അധികാരമേറ്റതിന്വ ശേഷം ർദ്ധിപ്പിച്ച നികുതി മാത്രം ഒഴിവാക്കിയാൽ ഡീസലിനും പെട്രോളിനും 35 രൂപയോളം കുറവ് വരുന്നതാണ്.
ഈ സാഹചര്യത്തിൽ ഡീസൽ വില വർദ്ധനവിനെതിരായി ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ താഴെ പറയുന്ന പ്രധാനപ്പെട്ട നാലു ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് പ്രക്ഷോഭ സമര പരിപാടികൾക്ക് രൂപം നൽകിയിരിക്കയാണ്
1 - ഡീസലിന് കേന്ദ്ര സർക്കാർ എക്സൈസ് നികുതിയിലും സംസ്ഥാന സർക്കാർ വിൽപന നികുതിയിലും കുറവ് വരുത്തുക
2-കേന്ദ്ര സർക്കാരിൻ്റെ സ്ക്രാപ് പോളിസിയിൽ 15 വർഷം എന്നത് 20 വർഷമാക്കി ഉയർത്തുക
3 കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക പാക്കേജിൽ സ്‌റ്റേജ് കാര്യേജ് ബസ് വ്യവസായത്തെയും ഉൾപ്പെടുത്തുക
പ്രക്ഷോഭത്തിൻ്റെ ഒന്നാം ഘട്ടം എന്ന നിലയിൽ മലപ്പുറം ദൂരദർശനുമുമ്പിൽ
ഫെബ്രുവരി 25ന് വ്യാഴാഴ്ച രാവിലെ 10-30 ന്
ജില്ലയിലെ മുഴുവൻ ബസുടമകളെയും അണിനിരത്തിക്കൊണ്ട് പ്രതിഷേധ ധർണ നടത്തുന്നതാണ്
അതിന് ശേഷം സംസ്ഥാന ഫെഡറേഷൻ്റെ തീരുമാനപ്രകാരമുള്ള ബസുകൾ സർവീസ് നിർത്തിവെച്ചു കൊണ്ടും റിഫൈനറികൾ ഉപരോധിച്ചു കൊണ്ടു മുള്ള രണ്ടാം ഘട്ടം സമര പരിപാടികളിലും ജില്ലയിലെ മുഴുവൻ ബസുടമകളും പങ്കെടുന്നതാണ്.
സംസ്ഥാനങ്ങൾ സമ്മതിക്കുകയാണെങ്കിൽ ഇന്ധനത്തെ GST യിൽ ഉൾപ്പെടുത്താമെന്ന കേന്ദ്ര ധനകാര്യ മന്ത്രിയുടെ വാഗ്ദാനത്തിൽ ആത്മാർഥത ഉണ്ടങ്കിൽ നിലവിലുള്ള കേന്ദ്ര സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം വർദ്ധിപ്പിച്ച കേന്ദ്ര നികുതി കുറക്കുകയാണ് വേണ്ടത്.
അല്ലാതെ കേ ന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനോട് കുറക്കണമെന്നും സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് കുറക്കണമെന്നും പരസ്പരം ആവശ്യപ്പെട്ടുകൊണ്ടുള്ള കള്ളനും പോലീസും കളി അവസാനിപ്പിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു

No comments