Breaking News

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാൻപൂരിൽ നിന്നും ഡോക്ടറേറ്റ് നേടിയ പരപ്പ സ്വദേശി ഡോ.നവനീത് തമ്പാനെ തളിയിൽ ക്ഷേത്ര ഭരണസമിതി ആദരിച്ചു


പരപ്പ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാൻപൂരിൽ നിന്നും (IITK ) അന്തരീക്ഷത്തിലെ സൂക്ഷ്മ കണികകളെപ്പറ്റിയുളള ഗവേഷണത്തിൽ പി.എച്ച്ഡി നേടി പരപ്പ ഗ്രാമത്തിൻ്റെ അഭിമാനമായി മാറിയ ഡോ.നവനീത് തമ്പാനെ പരപ്പ ശ്രീതളീയിൽ സന്നിധിയിൽ വെച്ച് ക്ഷേത്ര ഭരണസമിതി സ്നേഹോപഹാരം നൽകി ആദരിച്ചു.ഉപഹാരം ബാലൻ മാസ്റ്റർ നവനീതിന് കൈമാറി  പുതുച്ചേരി സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ച മാഹി പള്ളൂർ പുരുഷോത്തമൻ മെമ്മോറിയൽ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനായിരുന്ന കെ.തമ്പാൻ മാസ്റ്റരുടെയും മീന ടീച്ചറുടെയും മകനാണ് നവനീത്. ഫെബ്രു: 26 ന് യു.കെയിലേക്ക് ജോലി ആവശ്യാർത്ഥം പോകുന്ന ഡോ: നവനീത് തമ്പാന് ക്ഷേത്ര ഭരണ സമിതി പ്രസിഡൻ്റ് വേണു വേങ്ങയിൽ, കെ.ദാമോദരൻ മാസ്റ്റർ, സി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ, പി.പി. ജയൻ മാസ്റ്റർ, സുമ ബാലകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു.

No comments