ഭാരതീയ ജനതാ പാർട്ടി കനകപ്പള്ളി ബൂത്ത് കമ്മിറ്റി പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്ധ്യായ സ്മൃതി ദിനം ആചരിച്ചു
കനകപ്പള്ളി ; ഭാരതീയ ജനതാ പാർട്ടി കനകപ്പള്ളി ബൂത്ത് കമ്മിറ്റി ജനസംഘം സ്ഥാപകനും ചരിത്രകാരനും ദാർശനികനുമായിരുന്ന പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്ധ്യായയുടെ സ്മൃതി ദിനം ആചരിച്ചു. ബൂത്ത് പ്രസിഡന്റ് വി.ജെ തോമസ് സ്വാഗതം ആശംസിച്ച യോഗത്തിൽ രാംദാസ് പി.വിഷ്ണുപുരം അനുസ്മരണ സന്ദേശം നല്കി. ഇന്നത്തെ കാലത്ത് പണ്ഡിറ്റ്‌ജിയുടെ ഏകാത്മതാ മാനവദർശനം നൽകുന്ന സന്ദേശം മുഴുവൻ ഭാരതത്തിലും പ്രചരിപ്പിക്കേണ്ടുന്ന ചിന്തകളാണെന്നും അതിന്റെ പ്രസക്തി എല്ലാവരിലും ഉൾക്കൊള്ളേണ്ടേതാണെന്നും സന്ദേശത്തിൽ പറഞ്ഞു.
ബെന്നി കെ.ജെ, ബാബു, രാജീവൻ, പ്രഭാകരൻ നായർ, മഹേഷ്, സതീഷ് തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ രവീന്ദ്രൻ പാലക്കിൽ നന്ദി പ്രകാശിപ്പിച്ചു.

No comments