Breaking News

സീനിയർ സിറ്റിസൺസ് ഫോറം നീലേശ്വരം യൂണിറ്റ് നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

നീലേശ്വരം: കേരള സീനിയർ സിറ്റിസൺസ് ഫോറം നീലേശ്വരം യൂണിറ്റിന്റെ നേതൃത്ത്വത്തിൽ നീലേശ്വരം നഗരസഭ അംഗങ്ങൾക്കു സ്വീകരണം നൽകി. നീലേശ്വരം അനക്സ്‌ഹാളിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസി ഡണ്ട് പി.ആർ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അനുമോദന പ്രഭാഷണം KSCF ജില്ലാ സെക്രട്ടറി കെ സുകുമാരൻ മാസ്റ്റർ നടത്തി. മുൻ യുണിറ്റ് പ്രസിഡണ്ട് പി.യു.ഡി നായർ സംസാരിച്ചു നഗരസഭാദ്ധ്യക്ഷ. ടി.പി. ശാന്ത . കൗൺസിലർമാരായ വി. ഗൗരി. ഷംസുദ്ദീൻ, ഭാർഗ്ഗവി. എന്നിവർ അനുമോദനങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ടും വയോജന സൗഹൃദ മുൻസിപ്പാലിറ്റിയാക്കുന്നതിന്ന് ശ്രമിക്കുമെന്ന് അറിയിച്ചു കൊണ്ട് സംസാരിച്ചു. ചടങ്ങിന് രാജഗോപാലൻ കെ നന്ദി പറഞ്ഞു.

No comments