Breaking News

നിയമസഭാ തെരഞ്ഞെടുപ്പ്; മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു ജില്ലാ പോലീസ് മേധാവി പി.ബി രാജീവ് എന്നിവരുടെ നേതൃത്വത്തിൽ സ്ട്രോങ് റൂമുകൾ പരിശോധിച്ചു


കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ പരിശോധനയുടെ ഭാഗമായി ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു ജില്ലാ പോലീസ് മേധാവി പി ബി രാജീവ്  എന്നിവരുടെ നേതൃത്വത്തിൽ സ്ട്രോങ് റൂമുകൾ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദങ്ങളുടെ ഒരുക്കങ്ങൾ പരിശോധിച്ചു. രാവിലെ  കാസർകോട് ഗവ.കോളേജ്, ജി.എച്ച്.എസ്.എസ് കുമ്പള എന്നിവിടങ്ങളിൽ സന്ദർശിച്ചു.12 മണി പെരിയ ഗവ.പോളിടെക്നിക് കോളേജ് 1.30 ന് പടന്നക്കാട് നെഹ്റു ആർട്ട്സ് ആന്റ് സയൻസ് കോളേജ്  ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് തൃക്കരിപൂർ ഗവ.പോളി ടെക്നിക് എന്നിവിടങ്ങളിലാണ് വിതരണ സ്വീകരണ കേന്ദങ്ങൾ സന്ദർശിക്കുക. എ എസ് പി പ്രജീഷ് തോട്ടത്തിൽ ഡിവൈഎസ്പി പി.പി സദാനന്ദൻ നിയമസഭാ മണ്ഡലം വരണാധികാരികൾ തഹസിൽദാർ തുടങ്ങിയവർ അനുഗമിച്ചു

No comments