Breaking News

ലൈബ്രറി കൗണ്‍സിൽ പനത്തടി, കള്ളാര്‍ പഞ്ചായത്ത് തലത്തിൽ ജനകീയ വികസന വിജ്ഞാനോത്സവം നടത്തി


രാജപുരം: കേരള സംസ്ഥാന രൂപീകരണത്തിന് ശേഷമുണ്ടായിട്ടുള്ള വികസനവും ജനകീയാസൂത്രണത്തിന്റെ 25 വര്‍ഷങ്ങളിലൂടെയുള്ള പ്രയാണവും പൊതു സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിനായി സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ നിര്‍ദ്ദേശ പ്രകാരം  വായനശാലകളിലും, പഞ്ചായത്ത് തലത്തിലും ജനകീയ വികസന വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പനത്തടി, കള്ളാര്‍ പഞ്ചായത്ത്  തലത്തിൽ സംഘടിപ്പിച്ച  ജനകീയ വികസന വിജ്ഞാനോത്സവം പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന പ്രസാദ്   ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം സി മാധവൻ അധ്യക്ഷനായി.  കേരള വികസനത്തിന്റെ ചരിത്ര വഴികള്‍ എന്ന

വിഷായത്തില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം പി ദിലീപ് മുഖ്യ പ്രഭാഷണം നടത്തി. നേതൃത്വ സമിതി  കൺവീനർ എ കെ രാജേന്ദ്രൻ മോഡറേറ്ററായി, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്പി രാജൻ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ്  പി ജി മോഹനൻ എന്നിവർ ജനകീയസൂത്രണത്തിൻ്റെ അനുഭവങ്ങൾ പങ്ക് വെച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി എം കുര്യക്കോസ്,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി  ചെയർമാൻ എം വി പത്മകുമാരി, പഞ്ചായത്ത് മെമ്പർമാരായ   പി സജിനി, സൗമ്യ മോൾ,ജില്ലാ ലൈബ്രറി  കൗൺസിൽ അംഗം പത്മനാഭൻ മാച്ചിപ്പള്ളി,  ആർ രാജേഷ്, ജി എസ് രാജീവ്, വി എം ബേബി ,എന്നിവർ സംസാരിച്ചു. 

തുടർന്ന് ക്വിസ് മത്സരം  സംഘടിപ്പിച്ചു. എം വി ഭാസ്ക്കരൻ സ്വാഗതവും,  കെ എസ് സുനീഷ് നന്ദിയും പറഞ്ഞു.

No comments