Breaking News

മികച്ച ജൈവ പഞ്ചായത്തു കൾക്കുള്ള അവാർഡ്‌ വിതരണം കാഞ്ഞങ്ങാട് നടന്നു


കാഞ്ഞങ്ങാട്: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നൽകുന്ന കാസർകോട് ജില്ലയിലെ മികച്ച ജൈവ പഞ്ചായത്തു കൾക്കുള്ള അവാർഡ് നേടിയ പഞ്ചായത്ത് അധ്യക്ഷൻമാർ അവാർഡുകൾ ഏറ്റു വാങ്ങി.


കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ എൻ എ നെല്ലിക്കുന്ന് എം എ ൽ എ യിൽ നിന്നും .

ഒന്നാം സ്ഥാനം നേടിയ മടിക്കൈ ഗ്രാമ പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് എസ്.പ്രീതയും രണ്ടാം സ്ഥാനം നേടിയ ബളാൽ ഗ്രാമ പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് രാജു കട്ടക്കയവും വൈസ് പ്രസിഡന്റ് എം. രാധാമണി. മെമ്പർമാരായ ടി. അബ്ദുൽ കാദർ, വിനു കെ. ആർ, കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് ഏറ്റു വാങ്ങി.

അവാർഡ് ബളാൽ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ജൈവ ജൈവ കർഷകർക്കും സമർപ്പിക്കുന്നതായി ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം പറഞ്ഞു.




ബെള്ളൂർ ഗ്രാമ പഞ്ചായത്തിനാണ് മൂന്നാം സ്ഥാനം.

ഒന്നാം സ്ഥാനം നേടിയ മടിക്കൈ ഗ്രാമ പഞ്ചായത്തിന് മൂന്ന് ലക്ഷം രൂപയും ശിൽപ്പവും സർട്ടി ഫിക്കറ്റുമാണ് അവാർഡ്.

രണ്ടാം സ്ഥാനം നേടിയ ബളാൽ ഗ്രാമ പഞ്ചായത്തിന് രണ്ട് ലക്ഷം രൂപയും ശിൽപ്പവും സർട്ടിഫിക്കറ്റും മൂന്നാം സ്ഥാനം നേടിയ ബെള്ളൂർ പഞ്ചായത്തിന് ഒരു ലക്ഷം രൂപയും ശിൽപ്പവും സർട്ടിഫിക്കറ്റുമാണ് അവാർഡ്

No comments