Breaking News

കെ എസ് ടി എ കാസർഗോഡ് ജില്ലാ സമ്മേളനം സമാപിച്ചു ചടങ്ങിൽ ചിറ്റാരിക്കാൽ ഉപജില്ലാ സെക്രട്ടറി എം.ബിജുവിൻ്റെ കഥാസമാഹാരം 'പുറന്തോട്' മലയാളം സർവ്വകലാശാല ഡയറക്ടർ ഡോ.അനിൽ ചേലമ്പ്ര പ്രകാശനം ചെയ്തു


കാസർഗോഡ്: ഫെബ്രുവരി 6,7തീയ്യതികളിൽ കാസർഗോഡ് ഗവ:ഹയർ സെക്കണ്ടറിയിൽ നടന്ന കെ.എസ്.ടി.എ ജില്ലാ സമ്മേളനം സമാപിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് എസ്.സതീഷ്, സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ,കെ.എസ്.ടി.എ സംസ്ഥാന പ്രസിഡണ്ട് കെ.ജെ ഹരികുമാർ ജനറൽ സെക്രട്ടറി കെ.സി.ഹരികൃഷ്ണൻ എഴുത്തച്ഛൻ പഠനകേന്ദ്രം ഡയറക്ടർ ഡോ.കെ.എം.അനിൽ തുടങ്ങി നിരവധി പ്രമുഖർ  പങ്കെടുത്തു.ഉദ്ഘാടന സമ്മേളനം, സാംസ്കാരിക സമ്മേളനം പൊതു സമ്മേളനം, പുസ്തക പ്രകാശനം തുടങ്ങി വിവിധ സെഷനുകൾ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച്  പൂർത്തിയാക്കി.

ചടങ്ങിൽ ചിറ്റാരിക്കാൽ ഉപജില്ലാ സെക്രട്ടറി എം.ബിജുവിൻ്റെ  കഥാസമാഹാരം 'പുറന്തോട്' മലയാളം സർവ്വകലാശാല ഡയറക്ടർ ഡോ.അനിൽ ചേലമ്പ്ര പ്രകാശനം ചെയ്തു.

ഭാരവാഹികളായി എ ആര്‍ വിജയകുമാര്‍ (പ്രസിഡന്റ്),പി ദിലീപ് കുമാര്‍ (സെക്രട്ടറി), ടി പ്രകാശൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

No comments