Breaking News

ജില്ലയിലെ എസ്.ഐമാർക്ക് സ്ഥലംമാറ്റം. വെള്ളരിക്കുണ്ട് സ്റ്റേഷനിൽ ബാബുമോൻ.പി

 



കാസർകോട്: കാസർകോട് ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലെ എസ് ഐമാരെ സ്ഥലംമാറ്റി. നിബിൻ ജോയ് (വിദ്യാനഗർ), കെ.ഷാജു (കാസർകോട്), ബാബുമോൻ പി (വെള്ളരിക്കുണ്ട്), കെ.പി ശ്രീഹരി (കുമ്പള), മഹേഷ് കണ്ടംബെത്ത് (അമ്പലത്തറ), കെ.ബാഷ് ബാബു (ബദിയടുക്ക), പി വിജേഷ് , (ഹൊസ്ദുർഗ്), ഗണേഷൻ (ഹൊസ്ദുർഗ്), സി.സി ലതീഷ് (ബേക്കൽ), പി.കെ സുമേഷ് (നീലേശ്വരം), എം.പി ഷാജി (ചിറ്റാരിക്കൽ), സഞ്ചയകുമാർ (ചന്തേര), ടി ഗോവിന്ദൻ (രാജപുരം), ഇ.എം ഡി സദാനന്ദൻ (കുമ്പള), സന്ദീപ് (കാസർകോട്), ടി.എൻ ഷൈജൻ (വിദ്യാനഗർ), പി.വി. ഗംഗാധരൻ (കൺട്രോൾ റും കാഞ്ഞങ്ങാട്), കെ.ടി ഉണ്ണികൃഷ്ണൻ (ചീമേനി), എം മധുസൂദനൻ (കോസ്റ്റൽ ബേക്കൽ), രമേഷ് കുമാർ (എസ് എം എസ് കാസർകോട്), കെ.വി സതീഷൻ (ട്രാഫിക് യൂണിറ്റ് കാസർകോട്), അനിൽ ബാബു (ബേക്കൽ) കെ.സി രമേഷ് (കൺട്രോൾ റും കാസർകോട്), കെ.വി മുരളി (കോസ്റ്റൽ കുമ്പള), ബാലകൃഷ്ണൻ (മഞ്ചേശ്വരം), വി.വി രാധാകൃഷ്ണൻ (ട്രാഫിക് യൂണിറ്റ് കാസർകോട് ), കെ വാസുദേവൻ (കൺട്രോൾ റും കാഞ്ഞങ്ങാട്), കെ ജയരാജൻ (കോസ്റ്റൽ തൃക്കരിപ്പൂർ), കെ നാരായണൻ (ആദൂർ), പി.വി.ഗാംഗാധരൻ (ബേഡകം), കെ.ടി ഉണ്ണികൃഷ്ണൻ (മഞ്ചേശ്വരം) എന്നിവരെയാണ് പുതുതായി നിയമിച്ചത്. നിയമസഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥലംമാറ്റമാണ് നടന്നിരിക്കുന്നത്. പുതിയ സർക്കാർ അധികാരത്തിൽ വന്നയുടനെ വീണ്ടും സ്ഥലംമാറ്റ ഉത്തരവ് ഉണ്ടാകും.എസ് പി, ഡി വൈ എസ് പി, ഐ പി ( സി.ഐ) എന്നിവരുടെ സ്ഥലംമാറ്റ ഉത്തരവ് നേരത്തേ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് എസ് ഐ മാരെയും സ്ഥലംമാറ്റിയത്.

No comments