Breaking News

ഗ്യാസ് അടുപ്പിൽ നിന്നും പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മാലോം പറമ്പയിലെ പതിനഞ്ചു വയസുകാരൻ മരണപ്പെട്ടു


വെള്ളരിക്കുണ്ട് : ഗ്യാസ് അടുപ്പിൽ നിന്നും തീപടർന്ന് പതിനഞ്ചു വയസുകാരന് ഗുരുതരമായി പൊള്ളലേറ്റ വെസ്റ്റ്‌ എളേരി പറമ്പ ആലത്തടിയിലെ സുശീലയുടെ മകൻ വൈശാഖാണ് (15) മരിച്ചത് അമ്മ സുശീല ജോലിക്കായി പുറത്ത് പോയ സമയത്താണ് അപകടം. 

ഗ്യാസ് അടുപ്പ് ഓൺ ചെയ്ത ശേഷം മണ്ണെണ്ണ വിളക്ക് കൊണ്ട് അത് കത്തിക്കാൻ ശ്രമിക്കവേ വിളക്കിൽ നിന്നും മണ്ണെണ്ണ ഗ്യാസ് അടുപ്പിലേക്കും വൈശാഖിന്റെ ദേഹത്തും മറിയുകയായിരുന്നു. 

ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്നു വൈശാഖ് ധരിച്ചവസ്ത്രത്തിൽ പിടിച്ചു. 

ഗുരുതമായി പൊള്ളലേറ്റ വൈശാഖിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചത്.

വള്ളിക്കടവ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി യാണ് വൈശാഖ്. ഒരു സഹോദരി. 

സ്വന്തമായി വീടില്ലാതിരുന്ന ഇവരുടെ ദുരവസ്ഥ കണ്ടറിഞ്ഞ്   സുമനസുകളുടെ സഹായത്തോടെ സത്യസായ് കൂട്ടായ്മ ഈ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകിയിരുന്നു.

No comments