Breaking News

ഗുരുപൂജ അവാർഡ് ജേതാവ് പിവികെ പനയാൽ മാഷിന് പരപ്പയിൽ താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ സ്നേഹാദരം


പരപ്പ: കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാർഡ് ജേതാവും, ഗ്രന്ഥാലോകം മാസികയുടെ പത്രാധിപരുമായ പി.വി.കെ. പനയാൽ മാഷിനുള്ള സ്നേഹാദരം ഉദ്ഘാടനവും,  ഉപഹാര സമർപണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.ലക്ഷ്മി നിർവ്വഹിച്ചു.

അവാർഡ് ജേതാവ് പി.വി.കെ. പനയാൽ ആദരഭാഷണവും, വായനാ മത്സര വിജയികൾക്കുള്ള ഉപഹാര സമർപണവും, സർട്ടിഫിക്കറ്റ് വിതരണവും പി.ദിലീപ് കുമാർ നടത്തി. പി. വി.കെ. പനയാൽ, പി.കെ.മോഹനൻ, രമണി രവി, ആർ.ഡി.ഓഫീസ് സീനിയർ സൂപ്രണ്ട് പി.വി.മുരളി എന്നിവർ പ്രസംഗിച്ചു.

യു.പി.വിഭാഗം -നിവേദിത .പി.മുരളി, ജസ് നവ്.കെ,വനിതാ വിഭാഗം - സവിത വി.എസ്, രഞ്ജി.കെ.കുമാരൻ,മുതിർന്നവർ - ധനുര ആർ. യാദവ്, ജയപ്രകാശ് .പി.കെ. എന്നിവർ വായനാ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനക്കാർക്കുള്ള സമ്മാനങ്ങൾ ഏറ്റുവാങ്ങി.

പരപ്പ ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന താലൂക്ക് തല പരിപാടിയിൽ പ്രസിഡൻ്റ് ജോസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.എ.ആർ.സോമൻ മാസ്റ്റർ സ്വാഗതവും, എൻ.കെ.ഭാസ്കരൻ നന്ദിയും പറഞ്ഞു.

No comments