Breaking News

തുടർച്ചയായി രണ്ടാം തവണയും കേശദാനം ചെയ്ത് മാതൃകയായി കുണ്ടംകുഴിയിലെ അഞ്ചാം ക്ലാസുകാരി

കുണ്ടംകുഴി: കോവിഡിൻ്റെ ഭീഷണി നിലനിൽക്കേ ലോക കാൻസർ ദിനത്തിൽ സാന്ത്വനമായി  ഉദുമയിലെ ഗവൺമെൻ്റ് ആർട്സ് & സയൻസ് കോളേജ് എൻ.എസ് എസ് യൂണിറ്റും കാസർഗോഡ് രുധിര സേനയും 

തൃശൂർ മിറാക്കിൾ ചാരിറ്റബിൾ അസോസിയേഷൻ ഹെയർബാങ്കിൻ്റെ സഹകരണത്തോടെ നടന്ന കേശദാന ക്യാമ്പിൽ തുടർച്ചയായി രണ്ടാം തവണയും മുടി ദാനം ചെയ്ത് വൈഗ മീത്തൽ മാതൃകയായി. ജി.എച്ച്.എസ് കുണ്ടംകുഴി അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ വൈഗ വിന്നേഴ്സ് ആർട്സ് മെമ്പർ കൂടിയാണ്. കാസറഗോഡ് എൻഫോസ്‌മെന്റ് ആർ ടി ഒ ടി.എം ജിൻസൻ, ജില്ലാ മെഡിക്കൽ സൂപ്രന്റ് രാജാറാം എന്നിവർ ചേർന്ന് വൈഗക്ക് മൊമെന്റോയും സർട്ടിഫിക്കറ്റും  നൽകി.

No comments