Breaking News

കാസർകോട് കെ.എസ്. ടി.എ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം സി.പി.എം സംസ്ഥാന കമ്മറ്റിയംഗം പി.ജയരാജൻ ഉദ്ഘാടനം ചെയ്തു


കാസർകോട്: കർഷകരെ ദേശവിരുദ്ധ രായി ചിത്രീകരിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ പറഞ്ഞു

ഇന്ത്യൻ റിപ്പബ്ലികിനെ തകർക്കാനാണ് അവരുടെ ശ്രമം. ട്രംപിനൊപ്പം നൃത്തംചെയ്ത മോദി ട്രംപ് നയങ്ങൾ തന്നെയാണ് ഇവിടെ യും നടപ്പാക്കുന്നത്. ചരിത്രത്തെ മാറ്റിയെഴുതി വിദ്യാഭ്യാസ രംഗത്തെ കാവിവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേരള സർക്കാർ കോവിഡിനെ ശാസ്ത്രീയമായി നേരിട്ടപ്പോൾ പാട്ടകൊട്ടിയും വിളക്ക് തെളിയിച്ചുമായിരുന്നു കേന്ദ്രത്തിന്റെ പ്രതിരോധമെന്ന് അദ്ദേഹം പരിഹസിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി കെ.എ മുഹമ്മദ്‌ഹനീഫ അധ്യക്ഷത വഹിച്ചു. സംഘാതകസമിതി വൈസ് ചെയർമാൻ ടി.കെ രാജൻ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി ഹരികൃഷ്ണൻ, കാഞ്ഞങ്ങാട് നഗരസഭാ ഉപാധ്യക്ഷ.കെ.വി സുജാത, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രാഘവൻ, എക്സി. അംഗം സി.ശാന്തകുമാരി, കെ.പി അരവിന്ദാക്ഷൻ, ജില്ലാ പ്രസിഡന്റ് ഏ.ആർ വിജയകുമാർ എന്നിവർ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി പി.ദിലീപ്കുമാർ സ്വാഗതം പറഞ്ഞു.

No comments