ഓൺലൈൻ ഷോപ്പിങ് സൈറ്റുകളുടെ പേരിൽ തട്ടിപ്പ് - ജാഗ്രത പാലിക്കുക മുന്നറിയിപ്പുമായി കേരള പോലീസ്
പ്രമുഖ ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ നിന്നാണെന്ന വ്യാജേന കത്തുകൾ വഴിയോ, ഫോൺകാളുകൾ വഴിയോ
വൻതുകയോ, മറ്റു സമ്മാനങ്ങളോ ലഭിച്ചുവെന്ന് അറിയിച്ചുക്കൊണ്ട്
തട്ടിപ്പുകാർ നമ്മളെ ബന്ധപ്പെടുകയും;
സമ്മാനം കൈപറ്റുന്നതിന് സർവീസ് ചാർജ്ജായോ, ടാക്‌സായോ തുക നൽകാൻ ആവശ്യപെടുകയും ചെയ്യുന്ന രീതിയിലാണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്.
ഇത്തരത്തിൽ തുക നൽകുന്ന പക്ഷം, നമ്മുടെ പണം നഷ്ട്ടപ്പെടുന്നതായിരിക്കും.
ഇത്തരത്തിൽ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയുംവേഗം സൈബർ പോലീസിനെ വിവരം അറിയിക്കുക.

No comments